• search
  • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊല്ലത്ത് 935 പേര്‍ക്ക് കൂടി കോവിഡ്, 459 പേർക്ക് കൊവിഡ് മുക്തി

കൊല്ലം: ജില്ലയില്‍ ബുധനാഴ്ച 935 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 923 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലുപേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 206 കോവിഡ് രോബാധിതരാണുള്ളത്. കൊല്ലം സ്വദേശി സുകുമാരന്‍നായര്‍(75) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 459 പേർക്കാണ് ഇന്ന് ജില്ലയിൽ കൊവിഡ് മുക്തി.

കൊല്ലം കോര്‍പ്പറേഷനില്‍ കടപ്പാക്കട, തൃക്കടവൂര്‍, കല്ലുംതാഴം, മങ്ങാട്, മതിലില്‍, കിളികൊല്ലൂര്‍, നീരാവില്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ കുലശേഖരപുരം, മയ്യനാട്, പെരിനാട്, പനയം, ഇളമ്പള്ളൂര്‍, മൈനാഗപ്പള്ളി, കിഴക്കേ കല്ലട, തേവലക്കര, തൃക്കരുവ, ഇട്ടിവ, ചിതറ, ചാത്തന്നൂര്‍, ചടയമംഗലം, പട്ടാഴി, പവിത്രേശ്വരം, ആലപ്പാട്, കൊറ്റങ്കര, വെളിനല്ലൂര്‍, അഞ്ചല്‍, നെടുമ്പന, ശൂരനാട്, പേരയം, ആദിച്ചനല്ലൂര്‍, പന, കരീപ്ര പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

അതേസമയം ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 994, കോഴിക്കോട് 1087, തൃശൂര്‍ 1005, കൊല്ലം 923, ആലപ്പുഴ 717, തിരുവനന്തപുരം 582, കോട്ടയം 588, മലപ്പുറം 502, കണ്ണൂര്‍ 385, പാലക്കാട് 218, പത്തനംതിട്ട 198, കാസര്‍ഗോഡ് 197, വയനാട് 178, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

English summary
935 New Covid positive cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X