Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് പ്രതിരോധം: താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 94 സ്ഥാപനങ്ങള്‍ക്ക് പിഴ

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 94 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയിലെ കടയ്ക്കല്‍, മാങ്കോട് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ 52 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 124 കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കരുനാഗപ്പള്ളി, ആലപ്പാട്, കുലശേഖരപുരം, ഓച്ചിറ, പന്മന ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 37 കേസുകളില്‍ പിഴയീടാക്കി. 77 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ ബിന്ദു മോള്‍, ഹര്‍ഷാദ്, നൂബിയ ബഷീര്‍, സുമറാണി, വീണ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

covid

Recommended Video

cmsvideo
    ശനിയും ഞായറും കർശന നിയന്ത്രണങ്ങൾ, ഹോട്ടലുകള്‍ പോലും തുറക്കില്ല | Oneindai Malayalam

    കുന്നത്തൂര്‍ താലൂക്കിലെ വിവിധ ഇടങ്ങളില്‍ സ്‌ക്വാഡ് പരിശോധന നടത്തി. കോവിഡ് നിയമലംഘനം കണ്ടെത്തിയ അഞ്ച് കേസുകളില്‍ പിഴ ഈടാക്കി. 47 എണ്ണത്തിന് താക്കീത് നല്‍കി. തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പുനലൂരിലെ വിവിധ മേഖലകളില്‍ തഹസീല്‍ദാര്‍ പി.വിനോദ് രാജ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഗീത എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 16 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പത്തനാപുരത്ത് നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ സജി എസ്. കുമാര്‍ പങ്കെടുത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+