പീഡിപ്പിക്കപ്പെട്ടു, ശല്യം ചെയ്തതോടെ ജീവനൊടുക്കി; കൊല്ലത്ത് 15കാരിയുടെ മരണത്തിൽ യുവാവ് അറസ്റ്റിൽ
കൊല്ലം: ഈ മാസം 25ന് കൊണ്ടോട്ടിയില്‍ കിടപ്പുമറിയില്‍ 15കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. മരിച്ച 15കാരി നിരന്തരം പീഡനത്തിനിരയായെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. സംഭവത്തെ തുടര്‍ന്ന് കൊല്ലം കടയ്ക്കല്‍ സ്വദേശി ഷമീര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ കിടപ്പുമറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കിയത്.

ഇപ്പോള്‍ അറസ്റ്റിലായ ഷമീറിന്റെ ശല്യത്തെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് മരണത്തിന് ഉത്തരവാദി ഷമീറാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടത്തിയപ്പോള്‍ പ്രതി ഒളിവിലാണെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലൂടെ ഒളിവില്‍ കഴിയുകയായിരുന്ന ഷെമീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളെ നേരത്തെയും പീഡനക്കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിന് ശേഷം അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്ന കേസും ഇയാള്‍ക്കെതിരെയുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ പ്രതിക്കെതിരെ പോക്‌സോ, ആത്മഹത്യ പ്രേരണ, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications