Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനക്കേസിലെ പ്രതി 20വര്‍ഷങ്ങള്‍ക്ക് ശേഷംപിടിയില്‍

കൊല്ലം: ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. 1994 ജൂലൈ 25ന് കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിന് ഗൗസില്‍ ജോസഫ് ഫെര്‍ണാണ്ടസ് എന്ന 52കാരണാണ് അറസ്റ്റിലായത്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാത്രി വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. ഈ സമയം വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി കെട്ടിയിട്ടു. ശേഷം ഇയാളുടെ മുന്നില്‍ വച്ചാണ് ഭാര്യയെ പീഡിപ്പിച്ചത്. അന്ന് ഏറെ വിവാദമായ ഈ സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ പോയി.

arrest

സ്ത്രീ പീഡനം, ബലാത്സംഗം കേസുകളിലെ പിടികിട്ടാപുള്ളികളെ പിടികൂടാനായി കൊല്ലം സിറ്റി കമ്മീഷ്ണന്‍ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടത്തിയത്.

സംഭവത്തിന് ശേഷം മഹാരാഷ്ട്രയിലേക്ക് കടന്ന പ്രതി പിന്നീട് കര്‍ണാടക, ഗോവ അതിര്‍ത്തിയിലുള്ള കാര്‍വാറില്‍ പത്തു വര്‍ഷത്തോളം ജോലി ചെയ്തു. തുടര്‍ന്ന് തമിഴ്‌നാട്ടിലെത്തിയ ഫെര്‍ണാണ്ടസ് തെങ്കാശി, രാജപാളയം തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ ജോലികള്‍ ചെയ്തുവരികയായിരുന്നു.

ഇയാള്‍ തെങ്കാശിയിലുണ്ടെന്ന് കൊല്ലം അസിസ്റ്റന്റ് പൊലീസ് കമ്മീണര്‍ക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെത്തിയ പൊലീസ് തെങ്കാശിയിലെ ഒരു മാമ്പഴത്തോട്ടത്തില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+