കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്രയുടേത് കൊലപാതകം; പണം കൊടുത്ത് പാമ്പിനെ വാങ്ങി;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; കുറ്റസമ്മതം

  • By News Desk
Google Oneindia Malayalam News

കൊല്ലം: കിടപ്പ് മുറിയില്‍ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകം ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സൂരജിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ഉത്ര മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ആദ്യം എല്ലാവരേയും ഒരുമിച്ചും എന്നാല്‍ പിന്നീട് ഓരോരുത്തരേയുമാണ് ചോദ്യം ചെയ്തത്.

നിയമലംഘകര്‍ സൂക്ഷിക്കുക, അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍.... അവര്‍ കാത്തിരിക്കുന്നുണ്ട്നിയമലംഘകര്‍ സൂക്ഷിക്കുക, അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍.... അവര്‍ കാത്തിരിക്കുന്നുണ്ട്

കുറ്റം സമ്മതിച്ചു

കുറ്റം സമ്മതിച്ചു

കൊല ചെയ്യുന്നതിനായി സുരജ് പണം നല്‍കി പാമ്പിനെ വാങ്ങിയെന്നാണ് സമ്മതിച്ചിരിക്കുന്നത്. സൂരജിനൊപ്പം സുഹൃത്തും ബന്ധുവുമായ പാമ്പ് പിടിത്തക്കാരന്റേയും അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉത്രയുടെ മരണശേഷം തന്നെ മാതാപിതാക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചിരുന്നു. പിന്നാലെയാണ് പരാതി നല്‍കിയത്.

10000 കൊടുത്ത് മൂര്‍ഖനെ വാങ്ങി

10000 കൊടുത്ത് മൂര്‍ഖനെ വാങ്ങി

കല്ലുവാതിക്കല്‍ സ്വദേശിയായ സുരേഷില്‍ നിന്നും 10000 രൂപ കൊടുത്ത് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയെന്നും അത് ഉപയോഗിച്ചാണ് ഉത്രയെ കടിപ്പിച്ചതെന്നും സൂരജ് അന്വേഷണം സംഘത്തോട് സമ്മതിച്ചിരിക്കുകയാണ്. മറ്റ് രണ്ട് സുഹൃത്തുക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.

പാമ്പ് പിടിത്തക്കാരുമായി ബന്ധം

പാമ്പ് പിടിത്തക്കാരുമായി ബന്ധം

ഇന്നലെ വൈകുന്നരത്തോടെയാണ് ചോദ്യം ചെയ്യുന്നതിനായി ഇവരെ കസ്റ്റഡിയിലെടുക്കുന്നത് മണിക്കൂറുകളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്. അന്വേഷണത്തില്‍ സൂരജിന് ചില പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്നും അവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. പിന്നാലെ സൂരജിന്റെ ചില സഹായികളിലേക്കും അന്വേഷണം എത്തിയത്.

 വലിയ ബാഗ്

വലിയ ബാഗ്

മുറിയുടെ തുറന്നിട്ട വാതിലിലൂടെ കയറിയ മൂര്‍ഖന്‍ ഉത്രയെ കടിച്ചിട്ടുണ്ടാവാമെന്നാണ് സൂരജ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ജനല്‍ തുറന്നിടാറില്ലെന്ന് നേരത്തെ ഉത്രയുടെ അമ്മ വ്യക്തമാക്കിയിരുന്നു. മരണം സംഭവിച്ചതിന്റേ തലേ ദിവസം വലിയൊരു ബാഗുമായാണ് സൂരജ് വീട്ടിലെത്തിയതെന്നാണ് മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

 ഉത്ര ഉണര്‍ന്നിരുന്നില്ല

ഉത്ര ഉണര്‍ന്നിരുന്നില്ല

ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു .എന്നാല്‍ ഉത്ര ഉണര്‍ന്നിരുന്നില്ല. അതിന്റെ കാരണം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മാര്‍ച്ച് 2 നാണ് ഉത്രക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നത്. സൂരജിന്റെ വീട്ടില്‍ വെച്ചായിരുന്നു പാമ്പിന്റെ കടിയേറ്റത്. അതിന്റെ ചികിത്സക്കിടെ മെയ് 7 ന് സ്വന്തം വീട്ടില്‍ വെച്ച് വീണ്ടും പാമ്പ് കടിയേല്‍ക്കുകയായിരുന്നു.

 സ്വര്‍ണ്ണാഭരണങ്ങള്‍

സ്വര്‍ണ്ണാഭരണങ്ങള്‍

പാമ്പ് കടിയേല്‍ക്കുന്ന രണ്ട് ദിവസങ്ങളിലും സൂരജ് സമീപത്തുണ്ടായിരുന്നു. ഉത്രക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2 ന് തുറന്നിരുന്നു. ഉത്രയുടേയും സൂരജിന്റേയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍. ഈ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

English summary
A Lady Died in Kollam By Snake byte is A Murder; The Husband Pleaded Guilty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X