ഒന്നര വയസുകാരനെ 20 ഓളം തെരുവുനായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചു; ഗുരുതര പരിക്ക്
കൊല്ലം: ഒന്നര വയസുകാരനെ 20 ഓളം തെരുവുനായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചു. കൊല്ലത്താണ് സംഭവം. മയ്യനാട്ടെ രാജേഷ് - ആതിര ദമ്പതികളുടെ മകന് അര്‍ണവിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സംഭവം വീടിന്റെ മുറ്റത്തിരുന്ന് കളിക്കുന്ന നേരത്താണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. ഈ സമയത്ത് കുട്ടിയുടെ മുത്തശി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നുള്ളു. കുട്ടിയുടെ കരച്ചില് കേട്ട് നോക്കുമ്പോഴായിരുന്നു കുട്ടിയെ 20 ഓളം തെരുവുനായ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് മരക്കഷ്ണം ഉപയോഗിച്ച് തെരുവുനായ്ക്കളെ അടിച്ചോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേ വിഷബാധയ്ക്ക് അടക്കമുള്ള വാക്സിന് കുട്ടിക്ക് നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ കുട്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റും.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ തെരുവ് നായ ആക്രമണം. ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും കടിയേറ്റു. മൂന്നുപേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ആര്‍ക്കും പരിക്ക് ഗുരുതരമല്ല. കടിയേറ്റവര്‍ക്ക് പ്രതിരോധ വാക്സിന് കുത്തിവെപ്പ് നല്കി.
മലപ്പുറം മഞ്ചേരിയില്‍ തെരുവുനായ് ശല്യം വര്‍ധിച്ചതോടെ നഗരസഭ അടിയന്തര യോഗം വിളിച്ചു. കഴിഞ്ഞദിവസം 13 പേരെ കടിച്ച നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ പരിസരം, ചന്തക്കുന്ന്, കവളങ്ങാട്, ബൈപാസ് തുടങ്ങിയ ഇടങ്ങളിലാണ് നായ്ക്കള്‍ ഭീതി പരത്തുന്നത്. കോളജ്, ചന്തക്കുന്ന് പരിസരത്തുനിന്നാണ് രണ്ട് ദിവസങ്ങളിലായി 13 പേര്‍ക്ക് കടിയേറ്റത്. കോളജ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രി എക്സ്പോഷല് വാക്സിന് നല്‍കുന്നത് പരിഗണിച്ചെങ്കിലും വാക്സിന് ക്ഷാമം നേരിടുന്നതിനാല്‍ നിര്‍ബന്ധമാക്കില്ല. നായ്ക്കളെ പിടികൂടി വാക്സിന് നല്‍കുന്നതാണ് മറ്റൊരു മാര്‍ഗം.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications