Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് ജീപ്പിൽ ഇടിച്ച് കെഎസ്ആർടിസി നിർത്താതെ പോയി; പിന്തുടർന്ന് പിടിച്ചു; വൈറലായി വീഡിയോ

കൊല്ലം: പലപ്പോഴും കെഎസ്ആർടിസിക്കെതിരെ വിമർശനം ഉയർന്നുവരാറുണ്ട്. മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാറില്ലെന്നും അമിതവേ​ഗത്തിലാണ് പോകാറുള്ളതെന്നുമൊക്കായാണ് വിമർശനങ്ങൾ. ഇപ്പോൾ പോലീസ് ജീപ്പിൽ ഇടിച്ച് നിർത്താത പോയ കെഎസ്ആർടിസിയെ പോലീസ് കയ്യോടെ പൊക്കിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പോലീസ് ജീപ്പിൽ ഇടിച്ച കെഎസ്ആർടിസി നിർത്താതെ പോവുകയായിരുന്നു. എന്നാൽ പോലീസ് കെഎസ്ആർടിസിയെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. കോഴിക്കോടേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ്‌ കൊല്ലം കൊട്ടാരക്കരയ്ക്ക് സമീപത്ത് വെച്ച് ജീപ്പിൽ ഇടിച്ചത്. എന്നാൽ വണ്ടി തട്ടിയ കാര്യം അറിഞ്ഞില്ല എന്നാണ് ബസ് ഡ്രൈവർ പറയുന്നത്.

Ksrtc Bus neww

അവിടെ വണ്ടി നിർത്താൻ പറ്റാത്ത സ്ഥലം ആയതിനാൽ കുറച്ചുമാറി വണ്ടി നിർത്തുകയായിരുന്നുവെന്നും ഡ്രൈവർ പറയുന്നു. അതേസമയം യാത്രക്കാരും ഇടപെടുന്നുണ്ട്. വണ്ടി നിർത്തിയിരുന്നവെന്നാണ് യാത്രക്കാർ പറയുന്നത്. പിന്നീട് കാര്യങ്ങൾ സംസാരിച്ച ശേഷം പോലീസ് ബസ് എടുക്കാൻ അനുവദിച്ചു.

കേട് പറ്റിയത് നന്നാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ടെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ട് ആവാതിരിക്കാനാണ് ബസിനെ പോകാൻ അനുവദിച്ചതെന്നും പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞത്. അതിനിടെ ചില യാത്രക്കാർ പുറകെ വന്ന മറ്റൊരു ബസിൽ കയറുന്നതുവ വീഡിയോയിൽ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+