കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ആയിഷയും ഹൈറയും.. സിയാദ് യാചിച്ചത് ഈ പൊന്നോമന മക്കൾക്കായി ജീവിക്കാൻ വേണ്ടിയായിരുന്നു'

Google Oneindia Malayalam News

കൊല്ലം; കായംകുളത്ത് കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ സിയാദിൻറെ വീട് സന്ദർശിച്ച് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം. കൊല്ലപ്പെട്ടത് കമ്മ്യൂണിസ്റ്റ് കാരനായതിനാൽ മാധ്യങ്ങളുടെ ശ്രദ്ധയുണ്ടാകില്ല. പക്ഷേ നാട് കാണുന്നുണ്ട് ആ കുഞ്ഞുങ്ങളുടെ മുഖം. നാട് കേൾക്കുന്നുണ്ട് സിയാദിന്റെ ഉമ്മയുടെ, ഭാര്യയുടെ നിലയ്ക്കാത്ത നിലവിളികൾ' എഎ റഹീം ഫേസ്ബുക്കിൽ കുറിച്ചു. മത്സ്യവ്യാപാരം കഴിഞ്ഞ് വീട്ടിലെത്തിയ സിയാദ് ഭാര്യ ഖദീജ നല്‍കിയ ഭക്ഷണപ്പൊതി കോവിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലെത്തിച്ച് മടങ്ങിവന്നപ്പോഴായിരുന്നു അരുംകൊല. സംഭവത്തിൽ കോൺഗ്രസ് നഗരസഭ കൗൺസിലർ കാവിൽ നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എഎ റഹീമിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

photo-2020-08-21-18-19-03-1598014244.

ആയിഷയ്ക്ക് അഞ്ച് വയസ്സ്,ഹൈറെയ്ക്ക് ഒന്നര വയസ്സ്. കുത്തേറ്റ് പിടയുമ്പോൾ സിയാദ് പ്രാണനായി യാചിച്ചത് ഈ പൊന്നോമന മക്കൾക്കായി ജീവിക്കാൻ വേണ്ടിയായിരുന്നു.മനസ്സാക്ഷി മരവിച്ച കോൺഗ്രസ്സ് ക്രിമിനലുകൾ ഒരു കനിവും കാട്ടിയില്ല. സംഭവത്തിൽ കോൺഗ്രസ്സ് ഡിസിസി അംഗവും കായംകുളം നഗര സഭാ കൗൺസിലറുമായ പ്രതി പിടിയിലായി.

Recommended Video

cmsvideo
Shafi Parambil Blames CM Pinarayi Vijayan for Periya Case | Oneindia Malayalak

കോറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം വിതരണം ചെയ്ത് മടങ്ങുന്ന വഴിയിലാണ് സിപിഐ(എം) അംഗമായ സിയാദിനെ ആസൂത്രിതയി കൊലപ്പെടുത്തിയത്.
പ്രതിപക്ഷ നേതാവിന്റെ സ്വന്തം ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം കോൺഗ്രസ്സ് നടത്തിയത്.

അനാഥമാക്കപ്പെട്ട കുടുംബത്തെ തേടി മാധ്യമങ്ങളുടെ കുത്തൊഴുക്കില്ല. കൊല്ലപ്പെട്ടത് കമ്മ്യൂണിസ്റ്റ് കാരനായതിനാൽ മാധ്യങ്ങളുടെ ശ്രദ്ധയുണ്ടാകില്ല. പക്ഷേ നാട് കാണുന്നുണ്ട് ആ കുഞ്ഞുങ്ങളുടെ മുഖം. നാട് കേൾക്കുന്നുണ്ട് സിയാദിന്റെ ഉമ്മയുടെ, ഭാര്യയുടെ നിലയ്ക്കാത്ത നിലവിളികൾ.

സിയാദിന്റെ വീട് സന്ദർശിച്ചു. സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ്, വൈസ് പ്രസിഡന്റ്‌ കെ യു ജനീഷ്‌കുമാർ എം എൽ എ,മനു സി പുളിക്കൽ, ആലപ്പുഴ ജില്ലാ സെക്രട്ടറി അർ രാഹുൽ, പ്രസിഡന്റു ജെയിംസ് സാമുവൽ എന്നിവർക്കൊപ്പമാണ് സന്ദർശനം നടത്തിയത്.

English summary
AA Rahim visits kayamkulam siyad's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X