ബാധ ഒഴിപ്പിക്കാന്‍ നഗ്നപൂജ; വിവസ്ത്രയാക്കി പീഡിപ്പിക്കാൻ ശ്രമം; ഒളിവിലുള്ള മന്ത്രവാദിക്കെതിരെ 16കാരി
ചടയമംഗലം: കൊല്ലത്ത് ബാധയൊഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ നഗ്നപൂജയ്ക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ പ്രതി മന്ത്രവാദിയും സംഘവും തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്നതായി സൂചന. ഒളിവില്‍ കഴിയുന്ന പ്രതികളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പ്രതി അബ്ദുള്‍ ജബ്ബാര്‍ സ്ഥിരമായി എങ്ങും താമസിക്കാത്ത ആളാണ്. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയെയാണ് പ്രതികള്‍ നഗ്നപൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചത്. യുവതി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഇതിനിടെ പ്രതിയായ അബ്ദുള്‍ ജബ്ബാറിനെതിരെ പരാതിയുമായി ഒരു 16കാരി കൂടി രംഗത്തെത്തി. വട്ടപ്പാറ സ്വദേശിനിയായ 16കാരിയാണ് മന്ത്രവാദത്തിന്റെ പേരില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി പരംഗത്തെത്തിയത്. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

2019ല്‍ ആയിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്‍ ജബ്ബാര്‍ സഹായി സിദ്ദിഖ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സിദ്ദിഖിന്റെ ഭാര്യയുടെ അനുജത്തിയായിരുന്നു പരാതിക്കാരി. പെണ്‍കുട്ടിക്ക് 13 വയസുള്ളപ്പോഴാണ് സംഭവം നടന്നത്.

അതേസമയം, ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയെ നഗ്നപൂജയ്ക്ക് ഇരയാക്കിയ സംഭവം 2016ല്‍ ആണ് നടന്നത്. അന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഗര്‍ഭിണിയായിരുന്നപ്പോള്‍ ബാധകയറിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പ്രസവിക്കുന്നത് ചാപിള്ളയാണെന്നും പ്രതി സിദ്ദിഖ് പറഞ്ഞു. അഞ്ച് മാസത്തോളം വീട്ടു തടങ്കലിലാക്കിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

അബ്ദുള്‍ ജബ്ബാര്‍ എന്നയാള്‍ തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. അയാള്‍ക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്ത് സംസാരിക്കുന്നത് തന്റെ ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയുമാണ്. സഹോദരിയാണ് എല്ലാവരെയും കാഴ്ചവയ്ക്കാനായി നിര്‍ബന്ധിക്കുന്നത്. ഒരു സിദ്ദിഖ് എന്ന് പറഞ്ഞയാള്‍ തന്റെ വസ്ത്രം കീറിവലിച്ചിടുണ്ടെന്നും യുവതി ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ഈ കാര്യങ്ങളൊക്കെ ഭര്‍ത്താവിനോട് പറയുമ്പോള്‍, അതൊന്നും സാരമില്ല, മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് പറയുമെന്നും യുവതി പറഞ്ഞു. 2016ല്‍ ആയിരുന്നു ചടയമംഗലം സ്വദേശിയായ യുവാവിനൊപ്പം യുവതിയുടെ വിവാഹം നടക്കുന്നത്. അതിന് ശേഷം മന്ത്രവാദത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

നഗ്ന പൂജയ്ക്ക് തയ്യാറാകാത്തതിന്റെ പേരില്‍ ഭര്‍ത്താവ് പല തവണ മര്‍ദ്ദിച്ചു. മൂന്ന് മാസമാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം താമസിച്ചത്. അതിന് ശേഷം ഇവര്‍ കുടുംബ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ ദാമ്പത്യ ബന്ധം വേര്‍പെടുത്തുന്നതിനുള്ള കേസ് നടക്കുകയാണെന്ന് യുവതി പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications