അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിൽ ഹാരമർപ്പിച്ച് അനുഗ്രഹം വാങ്ങി മോഹൻലാൽ
കൊല്ലം: അമൃതാനന്ദമയിയുടെ 70ാം ജന്മദിനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു ജന്മദിനാഘോഷം നടന്നത്. രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരമംഭിച്ചത്. 7 മണിക്ക് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ സത് സംഗം നടന്നു.
11 മണിക്ക് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ, കേന്ദ്ര സഹമന്ത്രിമാരായ അശ്വിനി കുമാർ ചൗബേ, വി മുരളീധരൻ, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

നടൻ മോഹൻലാൽ ജന്മദിനാഘോഷത്തിൽ സജീവ സാന്നിധ്യം ആയിരുന്നു. ഏറെ നേരം അമൃതാനന്ദമയിക്കൊപ്പം സമയം ചെലവിട്ടാണ് മോഹൻലാൽ തിരിച്ചുപോയത്.. ജന്മദിനാശംസകൾ നേർന്ന് ഹാരം അർപ്പിച്ച മോഹൻലാൽ സാഷ്ടാംഗ പ്രണാമം നടത്തി. മുൻപൊരിക്കൽ ഒരു ടെലിവിഷൻ പരിപാടിയിൽ മോഹൻലാൽ അമൃതാനന്ദമയിയെക്കുറിച്ച് സംസാരിച്ചിരുന്നു.
തനിക്ക് 40 വർഷത്തോളമായി അമൃതാനന്ദമയി അറിയാം എന്ന് മോഹൻലാൽ പറഞ്ഞിരുന്നു, താൻ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് അമ്മാവന്റെ കൂടെ അമൃതാനന്ദമയിയെ കാണാൻ പോയിട്ടുണ്ടെന്നും തനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
' എനിക്ക് മറുപടി കിട്ടേണ്ട പലതും അമ്മയിൽ നിന്ന് എനിക്ക് കിട്ടി. എന്നോട് ഒരിക്കൽ ഒരു മാധ്യമം അമ്പത് വർഷത്തിനുള്ളിൽ ഞാൻ കണ്ട ഒരു മഹത് വ്യക്തിയെക്കുറിച്ച് പറയാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് അമ്മയുടെ പേരാണ്, എന്നും മോഹൻലാൽ പറഞ്ഞിരുന്നു.
കോളേജിൽ പഠിക്കുന്ന കാലം തൊട്ട് മോഹൻലാൽ തന്നെ കാണാൻ വരാറുണ്ട് എന്ന് അമൃതാനന്ദമയും പറഞ്ഞിരുന്നു. ആ സമയത്ത് തന്നെ മോഹൻലാലിന് ധ്യാനത്തിലും ആത്മീയതയിലും ലാലുവിന് നല്ല താല്പര്യം ഉണ്ടായിരുന്നുവെന്നും അമൃതാനന്ദമയി പറഞ്ഞിരുന്നു.












Click it and Unblock the Notifications