ചരിത്രം തിരുത്തി കേരളം; എവിടെയും മുന്നില്‍, മിന്നിത്തിളങ്ങിയ 12 നേട്ടങ്ങളുമായി നടന്‍ മുകേഷ്
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി നടന്‍ മുകേഷ് എംഎല്‍എ. 12 കാര്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കേരളത്തിന് സാധിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. എവിടെയും മുന്നില്‍, ചരിത്രം തിരുത്തി കേരളം എന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് പേജിലെഴുതിയ മുകേഷിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
അതേസമയം, പോസ്റ്റിന് താഴെ വ്യത്യസ്തമായ പ്രതികരണങ്ങളാണ് വരുന്നത്. നമുക്ക് മല്‍സരിക്കാന്‍ മറ്റൊരു സംസ്ഥാനമില്ല എന്ന് അനുകൂലിക്കുന്നവര്‍ പറയുമ്പോള്‍, ഭക്ഷ്യ സുരക്ഷയില്‍ സ്ഥാനം ഇടിഞ്ഞതും ചികില്‍സ തേടി മറ്റു സംസ്ഥാനത്തേക്ക് മലയാളികള്‍ പോകുന്ന കാര്യങ്ങളും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മുകേഷ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

എവിടെയും മുന്നില്‍
ചരിത്രം തിരുത്തി കേരളം
1 ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം
2 വയോജന പരിപാലനത്തിന് വയോ ശ്രേഷ്ഠ പുരസ്‌കാരം
3 കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന് ഇന്ത്യ ടുഡേയുടെ ഹെല്‍ത്ത് ഗിരി അവാര്‍ഡ്
3 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയില്‍ ഒന്നാം സ്ഥാനം
4 ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം
5 ഈ സഞ്ജീവനി കാരുണ്യ ബെനവിലന്‍ ഫണ്ട് സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പുരസ്‌കാരം
6 മാതൃശിശു മരണനിരക്ക് കുറഞ്ഞ സംസ്ഥാനം (സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്)
7 മികച്ച ക്രമസമാധാനമുള്ള സംസ്ഥാനം ( ഇന്ത്യ ടുഡേ പുരസ്‌കാരം)
8 സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികളുള്ള സംസ്ഥാനം( പ്ലാന്‍ ഇന്ത്യ)
9 ഉത്തരവാദിത്വ ടൂറിസം, ടൂറിസം രംഗത്തെ സമഗ്ര വികസനം എന്നിവയില്‍ കേന്ദ്ര പുരസ്‌കാരം
10 മികച്ച തൊഴില്‍ സൗഹൃദ സംസ്ഥാനം
11ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരം( മൂന്ന് അവാര്‍ഡ് )
12 വ്യവസായത്തിലും കേരളം ഇന്ത്യയില്‍ നമ്പര്‍ വണ്‍ ( ഒരുലക്ഷം സംരംഭങ്ങള്‍ ലക്ഷ്യമിട്ട സംരംഭക വര്‍ഷം പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം )












Click it and Unblock the Notifications