• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഉമ്മന്‍ചാണ്ടി വഞ്ചകനെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയുടെ പോസ്റ്റ്; ഹാക്ക് ചെയ്തെന്ന് വിശദീകരണം

കൊല്ലം: കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പൊട്ടിത്തെറികളായിരുന്നു കോണ്‍ഗ്രസില്‍ ഉയര്‍ന്നു വന്നത്. എ​എം ഹസന് വേണ്ടി ബെന്ന് ബഹനാനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും 'പുകച്ച് പുറത്ത് ചാടിച്ചതോടെ' ഉമ്മന്‍ചാണ്ടി നയിക്കുന് എ ഗ്രൂപ്പിലും ഭിന്നത ശക്തമായിരുന്നു. ബെന്നി ബഹനാന്‍ എ ഗ്രൂപ്പ് വിട്ട് ഐ ഗ്രൂപ്പുമായി അടുക്കുന്നതായുള്ള റിപ്പോര്‍ട്ടും പുറത്തു വന്നു. ഈ വിവാദങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ലായെന്നിരിക്കോണ് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എ ഷാനവാസ് ഖാന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിരിയിരിക്കുന്നത്.

ഉമ്മന്‍ചാണ്ടി വഞ്ചകന്‍

ഉമ്മന്‍ചാണ്ടി വഞ്ചകന്‍

‘ ഉമ്മന്‍ചാണ്ടി വഞ്ചകന്‍... കൂടെ നില്‍ക്കുന്നില്ല, ഇനി എന്റെ പ്രവര്‍ത്തനം രമേശിന്റെ കൂടെയാണ്' എന്നൊരു കുറിപ്പ് കെപിസിസി ജനറല്‍ സെക്രട്ടറിയായ അഡ്വ. എ ഷാനവാസ് ഖാന്‍റെ ഫേസ്ബുക്കിലൂടെ പുറത്തു വന്നിരുന്നു. കൊല്ലം ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവിന്‍റെ അക്കൗണ്ടില്‍ നിന്നുള്ള ഈ വാക്കുകള്‍ ജില്ലയില്‍ വലിയ ചര്‍ച്ചാ വിഷയമാവുകയും ചെയ്തു.

ഹാക്ക് ചെയ്തു

ഹാക്ക് ചെയ്തു

എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ വഞ്ചകന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് താന്‍ പോസ്റ്റ് ചെയ്തത് അല്ലെന്നും തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്നുമാണ് ഷാനവാസ് ഖാന്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മിഷണര്‍ക്കും സൈബര്‍ സെല്ലിനും ഷാനവാസ് ഖാന്‍ പരാതി നല്‍കി. തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണിതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഷാനവാസ്ഖാന്‍ ആരോപിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

അപവാദകരവും അസത്യവും

അപവാദകരവും അസത്യവും

പ്രിയ സുഹൃത്തുക്കളെ,

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വേദനാജനകമായ സംഭവത്തിന്റെ അടിസ്ഥാനതയിലാണ് ഇങ്ങനെ ഒരു ഫേസ്ബുക് പോസ്റ്റ് ഇടേണ്ടി വരുന്നത്. കാലങ്ങളായി ഉറച്ച ഒരേ ഒരു നിലപാടുമായി ധാർമിക രാഷ്ട്രീയ ജീവിതം നയിക്കുന്ന എനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ കൂടി അപവാദകരവും അസത്യവുമായ പ്രചാരണങ്ങൾ നടത്തുന്നവർ അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ചെയ്യുന്ന ഈ പ്രവർത്തികൾ യാതൊരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല.

രാഷ്ട്രീയ ഗുരു

രാഷ്ട്രീയ ഗുരു

1967 കാലഘട്ടത്തിൽ സ്കൂൾ വിദ്യാഭ്യാസ രാഷ്ട്രീയ കാലം മുതൽ ശ്രീ ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ ഗുരുവുമായി തുടങ്ങിയ സൗഹൃദം , നിലപാട് എന്നിവ എന്തെങ്കിലും ഒരു രാഷ്ട്രീയ ലാഭത്തിനു വേണ്ടി ത്യജിക്കുന്ന ഒരാളല്ല ഞാൻ എന്ന് എന്നെ മനസ്സിലാക്കിയിട്ടുള്ള സുഹൃത്തുക്കൾക്ക് നന്നായി അറിയാം.

എതിരാളികൾക്ക് പോലും

എതിരാളികൾക്ക് പോലും

സ്വാതന്ത്ര്യ സമര സേനാനിയായ ഒരു പിതാവിന്റെ മകൻ എന്ന രീതിയിൽ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സാമ്പത്തിക നേട്ടങ്ങളോ ലാഭേച്ഛയോ ഇല്ലാതെ രാഷ്ട്രീയം ഒരു സേവനമായി നടത്തുന്ന ആളാണ് ഞാൻ എന്ന് എന്റെ രാഷ്ട്രീയ എതിരാളികൾക്ക് പോലും അറിയാവുന്നതാണ്.

cmsvideo
  പശുവിന്റെ പാല്‍ കുറഞ്ഞത് വരെ ആളുകള്‍ ഉമ്മന്‍ ചാണ്ടിയോട് പറയും'
  ഒറ്റപ്പെടുത്തണം

  ഒറ്റപ്പെടുത്തണം

  ജനങ്ങൾക്കിടയിൽ എന്റെ പ്രതിച്ഛായ വികലമാക്കാൻ നടത്തുന്ന ആസൂത്രിതമായ നീക്കങ്ങൾ മാത്രമാണിതെന്നും ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഞാൻ ദയവായി അഭ്യർത്ഥിക്കുന്നു.

  അഡ്വക്കേറ്റ് എ. ഷാനവാസ്ഖാൻ

  35 പഞ്ചായത്തിലും 5 മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കും; ജോസിന്‍റെ വരവ് നേട്ടമാക്കാന്‍ പത്തനംതിട്ട സിപിഎം

  English summary
  Adv. Shahnavas Khan reply to the social media post about Oommen Chandy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X