Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേ ട്രാക്കിലൂടെ ബൈക്കില്‍ യുവാക്കളുടെ സാഹസിക യാത്ര; ഒടുക്കം സംഭവിച്ചത്

കൊല്ലം: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പല പ്രദേശങ്ങളും കണ്ടെന്‍മെന്റ് സോണിലാണ്. പ്രദേശങ്ങളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. അതിനിടെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുറത്ത് കടക്കാന്‍ യുവാക്കള്‍ നടത്തിയ സാഹസികതയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

Recommended Video

cmsvideo
    Motor cycle ride on Railway track | Oneindia Malayalam

    കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുറത്ത് കടക്കാനായി യുവാക്കള്‍ റെയില്‍വേ ട്രാക്കിലൂടെ ബൈക്ക് ഓടിക്കുകയായിരുന്നു. കൊല്ലം ജില്ലയിലാണ് സംഭവം.

    bike

    കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണം ശക്തമാക്കിയതോടെ പലയിടുത്തും റോഡുകള്‍ അടച്ചിടുകയും പരിശോധന ശക്തമാക്കുകയും ചെയ്തിരിക്കുകയാണ്. ഇത് മറികടക്കാന്‍ യുവാക്കള്‍ റെയില്‍വേ ട്രാക്കിലൂടെ ബൈക്കോടിക്കുകയായിരുന്നു. കരുനാഗപ്പള്ളിക്കും ഓച്ചിറക്കും ഇടയിലുള്ള റെയില്‍പാളത്തിലൂടെയായിരുന്നു യുവാക്കളുടെ സാഹസിക യാത്ര.

    റെയില്‍വേ ട്രാക്കിലൂടെ രണ്ട് പേര്‍ ബൈക്കോടിച്ച് പോകുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്നാലെ ഇത് കായങ്കുളം ആര്‍പിഎഫിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് പിടിക്കുമെന്ന് ഉറപ്പായതോടെ യുവാക്കള്‍ ട്രാക്കില്‍ ബൈക്ക് ഉപേക്ഷിച്ച് തിരിഞ്ഞോടുകയായിരുന്നു. ബൈക്ക് ആര്‍പിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    ചവറ സ്വദേശിയുടേതാണ് ബൈക്ക്.എന്നാല്‍ ബൈക്കോടിച്ചത് ഇയാളല്ലായെന്നാണ് സൂചകണ്ടാലറിയാവുന്ന ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. റെയില്‍വേയുടെ പ്രദേശത്ത് അതിക്രമിച്ച് കടക്കല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+