കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റെയില്‍വേ ട്രാക്കിലൂടെ ബൈക്കില്‍ യുവാക്കളുടെ സാഹസിക യാത്ര; ഒടുക്കം സംഭവിച്ചത്

Google Oneindia Malayalam News

കൊല്ലം: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പല പ്രദേശങ്ങളും കണ്ടെന്‍മെന്റ് സോണിലാണ്. പ്രദേശങ്ങളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. അതിനിടെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുറത്ത് കടക്കാന്‍ യുവാക്കള്‍ നടത്തിയ സാഹസികതയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

Recommended Video

cmsvideo
Motor cycle ride on Railway track | Oneindia Malayalam

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുറത്ത് കടക്കാനായി യുവാക്കള്‍ റെയില്‍വേ ട്രാക്കിലൂടെ ബൈക്ക് ഓടിക്കുകയായിരുന്നു. കൊല്ലം ജില്ലയിലാണ് സംഭവം.

bike

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണം ശക്തമാക്കിയതോടെ പലയിടുത്തും റോഡുകള്‍ അടച്ചിടുകയും പരിശോധന ശക്തമാക്കുകയും ചെയ്തിരിക്കുകയാണ്. ഇത് മറികടക്കാന്‍ യുവാക്കള്‍ റെയില്‍വേ ട്രാക്കിലൂടെ ബൈക്കോടിക്കുകയായിരുന്നു. കരുനാഗപ്പള്ളിക്കും ഓച്ചിറക്കും ഇടയിലുള്ള റെയില്‍പാളത്തിലൂടെയായിരുന്നു യുവാക്കളുടെ സാഹസിക യാത്ര.

റെയില്‍വേ ട്രാക്കിലൂടെ രണ്ട് പേര്‍ ബൈക്കോടിച്ച് പോകുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്നാലെ ഇത് കായങ്കുളം ആര്‍പിഎഫിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് പിടിക്കുമെന്ന് ഉറപ്പായതോടെ യുവാക്കള്‍ ട്രാക്കില്‍ ബൈക്ക് ഉപേക്ഷിച്ച് തിരിഞ്ഞോടുകയായിരുന്നു. ബൈക്ക് ആര്‍പിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചവറ സ്വദേശിയുടേതാണ് ബൈക്ക്.എന്നാല്‍ ബൈക്കോടിച്ചത് ഇയാളല്ലായെന്നാണ് സൂചകണ്ടാലറിയാവുന്ന ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. റെയില്‍വേയുടെ പ്രദേശത്ത് അതിക്രമിച്ച് കടക്കല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മതേതര ജാതി വിരുദ്ധ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം ഹിന്ദു ഫാസിസത്തിന് ഭീഷണി: അരുന്ധതി റോയ്മതേതര ജാതി വിരുദ്ധ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം ഹിന്ദു ഫാസിസത്തിന് ഭീഷണി: അരുന്ധതി റോയ്

 മണിക്കൂറുകൾ നീണ്ടചോദ്യം ചെയ്യൽ: ശിവശങ്കറിന് ക്ലീൻചിറ്റ് നൽകാതെ എൻഐഎ, റമീസിന്റെ മൊഴി നിർണായകം മണിക്കൂറുകൾ നീണ്ടചോദ്യം ചെയ്യൽ: ശിവശങ്കറിന് ക്ലീൻചിറ്റ് നൽകാതെ എൻഐഎ, റമീസിന്റെ മൊഴി നിർണായകം

പരമാവധി വേഗത്തിൽ പറന്നാൽ റാഫേൽ 5 മണിക്കൂറിൽ ഇന്ത്യയിലെത്തും, എന്നിട്ടും മൂന്ന് ദിവസം; കാരണം ഇതാണ്..!പരമാവധി വേഗത്തിൽ പറന്നാൽ റാഫേൽ 5 മണിക്കൂറിൽ ഇന്ത്യയിലെത്തും, എന്നിട്ടും മൂന്ന് ദിവസം; കാരണം ഇതാണ്..!

English summary
Adventure bike through the railway track to get out of the Containment Zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X