കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിടി ബല്‍റാം ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി നല്‍കിയത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

Google Oneindia Malayalam News

കൊല്ലം: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമിനെതിരെ പരാതി നല്‍കിയ അഡ്വ. ജികെ മധു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. എട്ടാം ക്ലാസ് മുതല്‍ കെഎസ്‌യുവിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെത്തിയ ജികെ. മധു കൊല്ലം ഫാത്തിമ മാതാ കോളേജില്‍ കെഎസ്‌യുവിന്റെ ചെയര്‍മാനായിരുന്നു.

വിടി ബല്‍റാമിന്റെ പോസ്റ്റ് അത്രമേല്‍ തനിക്ക് വേദന ഉണ്ടാക്കിയെന്നും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഡൂള്‍ ന്യൂസിനോട് ആയിരുന്നു പ്രതികരണം. ബല്‍റാമിനെതിരെ പരാതി കൊടുത്തതിന് പിന്നാലെ നിലവിലുള്ള കെപിസിസി ഭാരവാഹികളില്‍ പലരും തന്നെ അഭിനന്ദിച്ചെന്നും ജി.കെ. മധു പറയുന്നു.

vt

പാലക്കാട് ഡിസിസി കമ്മിറ്റിയെ വാട്‌സാപ്പ് വഴി പ്രതിഷേധം അറിയിച്ച ശേഷം ആയിരുന്നു പരാതി നൽകിയത്. കേസിൽ രാഷ്ട്രീയമില്ല. താൻ ഒരു ശിവഭക്തനാണ്. അദ്ദേഹം പങ്കുവെച്ച ചിത്രങ്ങളേക്കാൾ പോസ്റ്റിൽ അദ്ദേഹം ചോദിച്ച ചോദ്യമാണ് കേസുമായി പോകാൻ കാരണം.

സംഘപരിവാറിനോട് അല്ല ... എന്റെ ആരാധനമൂർത്തിയോടാണ് അദ്ദേഹത്തിന്റെ ചോദ്യം. ബൽറാമിന്റെ പോസ്റ്റ് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നി. അതിനൊരു ന്യായീകരണവും ഇല്ല എന്നും ജി.കെ. മധു പറഞ്ഞു.

ഒരു പൊതുപ്രവർത്തകനായ ബൽറാമിന് എന്തിന്റെ ആവശ്യമാണ് ഇങ്ങനെയൊരു പോസ്റ്റിടാൻ. ശരിക്കും ഇത്തരം പ്രതികരണങ്ങളല്ലേ മതസൗഹാർദം തകർക്കുന്നതിൽ കാരണം ആയിട്ടുള്ളത്. അതുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത് എന്നുമാണ് മധു പറഞ്ഞിരിക്കുന്നത്

ദിലീപിനെതിരെയുള്ള ആ കേസ് വിചാരണയ്‌ക്കെടുക്കാനുള്ള ധൈര്യം മജിസ്‌ട്രേറ്റുകാണിച്ചില്ല;ലിബര്‍ട്ടി ബഷീര്‍ദിലീപിനെതിരെയുള്ള ആ കേസ് വിചാരണയ്‌ക്കെടുക്കാനുള്ള ധൈര്യം മജിസ്‌ട്രേറ്റുകാണിച്ചില്ല;ലിബര്‍ട്ടി ബഷീര്‍

സൈബര്‍ കുറ്റം ചുമത്തിയാണ് ബല്‍റാമിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കൊല്ലം അഞ്ചാലം മൂട് പൊലീസാണ് ബല്‍റാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 'എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ!,' എന്ന ക്യാപ്ഷനോടെ ഹനുമാന്‍, ശ്രീരാമന്‍, ശിവന്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിന് ആണ് ബല്‍റാമിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇത് പൊളിക്കും...ലുക്ക് മാറ്റിപ്പിടിച്ച് ലക്ഷ്മി നക്ഷത്ര...കാണാം ചിത്രങ്ങള്‍

പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നമായ അശോക സ്തംഭം വിവാദത്തിലായതിന് പിന്നാലെയായിരുന്നു ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദേശീയ ചിഹ്നമായ അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് രൗദ്രഭാവം ആണെന്നായിരുന്നു വിമർശനം.ആറര മീറ്റർ ഉയരവും 9,500 കിലോ ഭാരവമുള്ള വെങ്കലം കൊണ്ടു നിർമിച്ച കൂറ്റൻ അശോക സ്തംഭമാണ് പ്രധാന മന്ത്രി അനാച്ഛാദനം ചെയ്തത്.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Advocate GK Madhu who filed complaint against VT Balram is an active Congress worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X