കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുണ നിലവാരമുള്ള ഉത്പന്നങ്ങൾ ഗുണഭോക്താവിന് ലഭിക്കണമെന്ന് ഗവർണർ; ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകന് പരമാവധി വില ലഭ്യമാക്കുന്ന വിപണി സമ്പ്രദായം ഒരുക്കുമെന്ന് മന്ത്രി!!

  • By Desk
Google Oneindia Malayalam News

കൊല്ലം: ഗുണനിലാവാരമുള്ള ഉത്പന്നങ്ങള്‍ ലഭിക്കുകയെന്ന ഉപഭോക്താവിന്റെ അവകാശം സംരക്ഷിക്കേണ്ട ബാധ്യത നിറവേറ്റപ്പെടണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സതാശിവം പറഞ്ഞു. കന്റോണ്‍മെന്റ് മൈതാനത്ത് അഗ്മാര്‍ക്ക് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഗ്മാര്‍ക്കിന്റെ പ്രവര്‍ത്തനം കാര്‍ഷിക ഉത്പന്നങ്ങളുടെ അടക്കം നിലവാരം സംരക്ഷിക്കുന്നതിന് പ്രയോജനപ്പെടുന്നുണ്ട്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള വെല്ലുവിളികള്‍ക്ക് കാലഭേദമില്ല; സത്യസന്ധമായ എഴുത്തുകൾ വെല്ലുവിളി നേരിടുന്നെന്ന് എംപി സുകുമാരൻ നായർ

കൂടുതല്‍ ഉത്പന്നങ്ങള്‍ ആ സംവിധാനത്തിന്റെ ഗുണനിലവാര സാക്ഷ്യപ്പെടുത്തലിന് വിധേയമാകേണ്ടതുണ്ട്. ഇടനിലക്കാരുടെ സാന്നിധ്യം ഉത്പന്നങ്ങളുടെ വിലയിടിവിന് കാരണമാകുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം എന്നും ഗവര്‍ണര്‍ പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകന് പരമാവധി വില ലഭ്യമാക്കുന്ന വിപണി സമ്പ്രദായം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അധ്യക്ഷനായ കാര്‍ഷിക വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു.

Gevernor

മറയൂര്‍ ശര്‍ക്കരയ്ക്ക് അഗ്മാര്‍ക്ക് ലഭിച്ചത് മാതൃകയാക്കി മറ്റു ഉത്പന്നങ്ങളുടെ നിലവാരവും ഉയരണമെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിംഗ്, ജോയിന്റ് സെക്രട്ടറി പ്രശാന്തകുമാര്‍ സൈ്വന്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, മാര്‍ക്കറ്റിംഗ് അഡൈ്വസര്‍ പി. കെ. ഹമീദ്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. കാര്‍ഷിക-പുഷ്പ-സസ്യ-ഫല പ്രദര്‍ശനം, ചക്ക മഹോത്സവം, ഗ്രാമചന്തകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, പെറ്റ്‌ഷോ, ഭക്ഷ്യമേള, സെമിനാറുകള്‍, ക്ലാസുകള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയാണ് 19ന് അവസാനിക്കുന്ന മേളയുടെ ആകര്‍ഷണം.

English summary
AGMARK expo in Kollam; beneficiary to get good quality products says Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X