കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് അഗ്മാര്‍ക്കിന്റെ പ്രദർശന മേള; ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ പ്രദര്‍ശനമേള ഫെബ്രുവരി 15ന് ആരംഭിക്കും

  • By Desk
Google Oneindia Malayalam News

കൊല്ലം: ആഭ്യന്തര ഉത്പന്നങ്ങളുടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ അഗ്മാര്‍ക്കും ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ പ്രദര്‍ശനമേള ഫെബ്രുവരി 15ന് വൈകുന്നരം അഞ്ചിന് കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ ഗവര്‍ണര്‍ പി. സതാശിവം ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ അധ്യക്ഷനാകും.

<strong>വിദ്യാഭ്യാസമേഖലക്ക് ഉണര്‍വേകി റൂസ മാതൃകാ ഡിഗ്രി കോളജ് വയനാട്ടില്‍; പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡിജിറ്റല്‍ ശിലാസ്ഥാപനം നടത്തി</strong>വിദ്യാഭ്യാസമേഖലക്ക് ഉണര്‍വേകി റൂസ മാതൃകാ ഡിഗ്രി കോളജ് വയനാട്ടില്‍; പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡിജിറ്റല്‍ ശിലാസ്ഥാപനം നടത്തി

മേള ഫെബ്രുവരി 15 മുതല്‍ 19 വരെ നടക്കും. പ്രദര്‍ശന മേളയുടെ സംഘാടക സമിതി രൂപീകരണവും ലോഗോ പ്രകാശനവും ചിന്നക്കട മജിലിസ് ക്ലബ്ബില്‍ എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. കേന്ദ്ര കൃഷി മന്ത്രാലയ ഉപദേശകന്‍ പി.കെ. ഹമീദ്കുട്ടി അധ്യക്ഷനായി.

Agmark

ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, ഡി.ടി.പി.സി സെക്രട്ടറി സന്തോഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നജീബ്, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ.എ. ഹക്കീം, ഉപഭോക്തൃ ഫോറം സംസ്ഥാന പ്രസിഡന്റ് എ.എ. ഷാഫി, റിസപ്ഷന്‍ കമ്മിറ്റി അംഗങ്ങളായ എ. ദേവേന്ദ്രന്‍, സി. രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Agmark's exhibition in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X