കുമ്മായത്തിൽ കയ്യിട്ടപ്പോൾ സ്ഫോടക വസ്തു, കൊല്ലത്ത് പൊട്ടിത്തെറിയിൽ ഫാം തൊഴിലാളിയുടെ വിരലുകളറ്റു
കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്. അഞ്ചലിലെ കോട്ടുക്കലില്‍ കൃഷി ഫാമിലെ കാന്റീന് സമീപത്താണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൃഷി ഫാമിലെ ജോലിക്കാരനായ വേണുവിന് ആണ് പരിക്കേറ്റത്.
കോട്ടുക്കല്‍ ജില്ലാ പഞ്ചായത്തിന്റെ കൃഷി ഫാമിലെ ജോലിക്കാരനാണ് വേണു. കഴിഞ്ഞ ദിവസമാണ് ഫാമില്‍ സംഭവം ഉണ്ടായത്. ക്യാന്റീന് സമീപത്ത് സൂക്ഷിച്ചിരുന്ന കുമ്മായത്തിനുളളില് സൂക്ഷിച്ച നിലയില്‍ ആയിരുന്നു സ്ഫോടക വസ്തു ഉണ്ടായിരുന്നത്. കുമ്മായം വാരുന്നതിനായി കൈ ഇട്ടപ്പോള്‍ ആണ് വേണുവിന്റെ കയ്യില്‍ സ്ഫോടക വസ്തു തടഞ്ഞത്.

കയ്യില്‍ കിട്ടിയത് സ്ഫോടക വസ്തു ആണെന്ന് വേണുവിന് മനസ്സിലായില്ല. എന്താണ് സാധനം എന്ന് ചുമരില്‍ തട്ടി നോക്കിയപ്പോള്‍ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വേണുവിന്റെ കൈക്ക് പൊട്ടിത്തെറിയില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. വലത് കൈപ്പത്തിക്കാണ് പരിക്കേറ്റിരിക്കുന്നത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വേണുവിന്റെ വലത് കയ്യിലെ രണ്ട് വിരലുകള്‍ അറ്റുപോയി.
സ്ഫോടനം നടന്ന സ്ഥലത്ത് കടയ്ക്കല്‍ പോലീസ് പരിശോധന നടത്തി. ആരാണ് കുമ്മായത്തിലുളളില് സ്ഫോടക വസ്തു ഒളിപ്പിച്ചത് എന്ന് കണ്ടെത്താനായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പരിക്കേറ്റ വേണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications