Get Updates
Get notified of breaking news, exclusive insights, and must-see stories!

70 ലക്ഷത്തിന്റെ ഭാഗ്യം ബംഗാള്‍ സ്വദേശിക്ക്, ഓടിയെത്തിയത് പൊലീസ് സ്‌റ്റേഷനിലേക്ക്

ചാത്തന്നൂര്‍: സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയ ബംഗാള്‍ സ്വദേശി ലോട്ടറി അടിച്ച വിവരം ആദ്യം അറിഞ്ഞപ്പോള്‍ എത്തിയത് പൊലീസ് സ്‌റ്റേഷനില്‍. തുടര്‍ന്ന് പൊലീസ് ഭാഗ്യവാനെ സുരക്ഷിതനായി പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം പൊലീസ് ജീപ്പില്‍ ടിക്കറ്റ് ബാങ്കില്‍ എത്തിച്ചു നല്‍കി. ചാത്തന്നൂരില്‍ നിര്‍മ്മാണ തൊഴില്‍ ചെയ്യുന്ന ഉത്തം ബര്‍മാനാണ് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഉത്തം കേരളത്തില്‍ എത്തിയത്. ചാത്തന്നൂരില്‍ താമസിച്ച് ജോലി ചെയ്യുകയായിരുന്നു.

1

ലോട്ടറി വില്‍ക്കുന്ന ഒരു സ്ത്രീയില്‍ നിന്നാണ് ഉത്തം ടിക്കറ്റ് എടുത്തത്. ഇന്നലെ രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ചായ കുടിക്കാന്‍ എത്തിയപ്പോഴാണ് ലോട്ടറി ഫലം നോക്കിയത്. ഒന്നാം സമ്മാനം ലഭിച്ച വിവരം അറിഞ്ഞതോടെ കൂടെ താമസിക്കുന്ന ഏതാനും സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

2

എസ് ഐ ആശ വി രേഖ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ടിക്കറ്റ് ഒത്തുനോക്കി സമ്മാനം ലഭിച്ചകതാണെന്ന് ഉറപ്പുവരുത്തി. ബാങ്ക് തുറക്കുന്നത് വരെ സുരക്ഷിതമായി സ്റ്റേഷനില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബാങ്ക് തുറന്നപ്പോള്‍ ഉത്തം ബര്‍ഹാനെ എസ് ബി ഐ ബാങ്കില്‍ എത്തിച്ച് ടിക്കറ്റ് അധികൃതരെ ഏല്‍പ്പിച്ചു. ബംഗാളില്‍ ചെറിയ ഒരു വീട്ടില്‍ ഒട്ടേറെ പ്രശ്‌നങ്ങളോട് കഴിയുന്ന കുടുംബമാണ് ഉത്തമിന്റേത്.

3

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് അക്ഷയ ലോട്ടറി. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ്. ടിക്കറ്റ് വില 40 രൂപയാണ്. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

ഒന്നാം സമ്മാനം Rs :7000000/-

ഒന്നാം സമ്മാനം Rs :7000000/-

AX 170874 (THIRUVANANTHAPURAM)


സമാശ്വാസ സമ്മാനം -Rs :8000/-


AN 170874 AO 170874 AP 170874 AR 170874 AS 170874
AT 170874 AU 170874 AV 170874 AW 170874 AY 170874
AZ 170874

രണ്ടാം സമ്മാനം Rs :500000/-

1) AZ 564482 (PALAKKAD)


മൂന്നാം സമ്മാനം Rs :100000/-

1) AN 821938 (ADIMALY)
2) AO 842278 (THIRUR)
3) AP 782490 (GURUVAYOOR)
4) AR 641868 (PALAKKAD)
5) AS 539592 (ERNAKULAM)
6) AT 167467 (THIRUVANANTHAPURAM)
7) AU 199432 (THRISSUR)
8) AV 551895 (KOLLAM)
9) AW 729797 (KOTTAYAM)
10) AX 752939 (VAIKKOM)
11) AY 273709 (THIRUR)
12) AZ 297525 (ADOOR)

നാലാം സമ്മാനം Rs :5000/-

0367 0910 2010 2086 2745
2928 3263 3459 3880 4521
5748 6225 6529 7108 7639
8757 9641 9753

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+