കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി മീൻ കൂട്ടി ചോറുണ്ണാം, കൊല്ലം ജില്ലയിലെ എല്ലാ മത്സ്യബന്ധന തുറമുഖങ്ങളും നിയന്ത്രണങ്ങളോടെ തുറന്നു

Google Oneindia Malayalam News

കൊല്ലം: കൊവിഡ് രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ട കൊല്ലം ജില്ലയിലെ എല്ലാ മത്സ്യബന്ധന തുറമുഖങ്ങളും തുറന്നു. നിയന്ത്രണങ്ങളോടെയാണ് തുറന്നിരിക്കുന്നത്. ലേലഹാളുകളും തുറന്നിട്ടുണ്ട്. പരമ്പരാഗത മത്സ്യയാനങ്ങൾ ബുധനാഴ്ച ഉച്ചമുതലും യന്ത്രവല്കൃത ബോട്ടുകൾ അർദ്ധ രാത്രിക്ക് ശേഷവുമാണ് മത്സ്യബന്ധനത്തിന് പോയത് എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

തങ്കശ്ശേരി മേഖലയിൽപ്പെട്ട മത്സ്യ ബന്ധന തുറമുഖങ്ങളെ ഒരു ഗ്രൂപ്പായും നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ തുറമുഖങ്ങളെ മറ്റൊരു ഗ്രൂപ്പായും തിരിച്ചിട്ടുണ്ട്.
പൊലീസ്, റവന്യൂ, ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പുകളിലെ ഉദ്യോഗസ്ഥര് അടങ്ങുന്ന രണ്ട് ടീമുകളെ രണ്ട് മേഖലകളിൽ വിന്യസിച്ചു. ജില്ലാ പൊലീസ് മേധാവിക്കാണ് ഹാർബറുകളിലെ സുരക്ഷാ ചുമതല. കോവിഡ് 19 മാനദണ്ഡങ്ങള് പാലിച്ചുള്ള പ്രവര്ത്തനങ്ങളുടെ നടത്തിപ്പിനായി കൊല്ലം ആര് ഡി ഒ സിജി ഹരികുമാറിനെ നോഡല് ഓഫീസറായി നിയമിച്ചു.

KOLLAM

ഫിഷറീസ് വകുപ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള വള്ളം, വല ഉടമകൾക്ക് അതത് പ്രദേശത്തെ ലേല ഹാളുകളിൽ ടോക്കൺ അനുസരിച്ച് മത്സ്യവിപണനം നടത്താം.
ഓരോ ലേലഹാളിലും ഒരു സമയം അടുക്കേണ്ട വള്ളങ്ങളുടെ എണ്ണം ലേലഹാളിന്റെ വലിപ്പത്തിനനുസരിച്ച് രണ്ടു മുതല് അഞ്ചുവരെയായി നിയന്ത്രിച്ചിട്ടുണ്ട്. ഹാര്ബറിൽ എത്തുന്ന വാഹനങ്ങൾക്ക് കൊല്ലം ബീച്ചിന് സമീപം ഹാർബർ എന്ജിനീയറിംഗ് വകുപ്പ് നല്കുന്ന സമയക്രമം പാലിച്ചുള്ള പാസ് അനുസരിച്ച് ലേലഹാളിൽ നിന്ന് മത്സ്യം എടുക്കാം. പ്രവേശനം ഒരു സമയം 20 പേർക്ക് മാത്രം. മത്സ്യം കൊണ്ടുവരുന്ന മത്സ്യത്തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ, കച്ചവടക്കാർ എന്നിവർക്കാണ് ക്യാബിനുള്ളിൽ പ്രവേശനം.

പരമാവധി അഞ്ച് തൊഴിലാളികളുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കും അഞ്ച് തൊഴിലാളികളുള്ള ഒരു കാരിയർ വള്ളത്തിനും 30 തൊഴിലാളികളുള്ള റിംഗ് സീൻ വള്ളത്തിനുമാണ് മത്സ്യബന്ധനത്തിന് അനുമതി. എല്ലാ യാനങ്ങളും ഒറ്റ/ഇരട്ട രജിസ്‌ട്രേഷൻ നമ്പർ ക്രമത്തിൻ ഒന്നിടവിട്ട ദിവസങ്ങളിലാണ് മത്സ്യവിപണനത്തിനായി ഹാർബറിൽ അടുക്കേണ്ടത്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കൗണ്ടറുകളിൽ ഹാർബർ മാനേജ്‌മെന്റ് സമിതി നിശ്ചയിക്കുന്ന വിലയ്ക്ക് മാത്രമാണ് മത്സ്യവിപണനം. ഒരു പ്രദേശത്ത് നിന്നും മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങൾ അതേ പ്രദേശത്തെ ഹാർബർ മാത്രമേ മത്സ്യം ഇറക്കാൻ പാടുള്ളൂ. ആൾക്കൂട്ടം ഒഴിവാക്കി സാമൂഹ്യ അകലം ഉറപ്പ് വരുത്തിയുള്ള മത്സ്യ വിപണനം മാത്രമേ അനുവദിക്കു.

മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ തൊഴിലാളികളും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. കണ്ടെന്മെന്റ് സോണിലുള്ള തൊഴിലാളികൾ മത്സ്യബന്ധനത്തിനോ വിപണനത്തിനോ പുറത്ത് പോകാനോ ഇത്തരം ആവശ്യങ്ങള്ക്ക് കണ്ടെന്മെന്റ് സോണിലേക്ക് വരാനോ പാടില്ല.

English summary
All fishing harbours opened in Kollam district with Covid restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X