കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര കൊലപാതകം; പുതിയ നീക്കവുമായി സൂരജിന്റെ കുടുംബം!! കെവിയറ്റ് ഹർജി നൽകി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട;ഉത്ര കൊലക്കേസിൽ സൂരജിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊലയ്ക്ക് ശേഷം സൂരജ് തന്റെ സുഹൃത്തുക്കളെ വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ 15 ഓളം പേരെ ഉടൻ ചോദ്യം ചെയ്യും.

ഉത്ര കൊലപാതകം; സൂരജിനെ പൂട്ടി നിർണായക മൊഴി!! ആദ്യം അറിയിച്ചു.. സഹോദരിയും അമ്മയുംഉത്ര കൊലപാതകം; സൂരജിനെ പൂട്ടി നിർണായക മൊഴി!! ആദ്യം അറിയിച്ചു.. സഹോദരിയും അമ്മയും

ഉത്രയുടെ അച്ഛനമ്മമാരിൽ നിന്നും സഹോദരിയിൽ നിന്നും അയൽവാസികളിൽ നിന്നും അന്വേഷണ സംഘം ഇന്നലെ വിശദമായി മൊഴിയെടുത്തിയിരുന്നു. സൂരജിനെ പാമ്പ് പിടുത്തക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി അച്ഛൻ സുരേന്ദ്രൻ പോലീസിന് മൊഴി നൽകി. അതേസമയം സുരേന്ദ്രൻ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 പാമ്പുമായി അടുത്ത് ഇടപഴകി

പാമ്പുമായി അടുത്ത് ഇടപഴകി

സൂരജിനെ പാമ്പിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാമൊയിരുന്നുവെന്നാണ് പിതാവ് സുരേന്ദ്രൻ പോലീസിനോട് ചോദ്യം ചെയ്യലിൽ പറഞ്ഞത്. ക്രൈംബ്രാഞ്ച് സംഘമായിരുന്നു സുരേന്ദ്രനെ ചോദ്യം ചെയ്തത്. പാമ്പുകളെ പറ്റി കൂടുതൽ അറിയാം അവയുമായി അടുത്ത് ഇടപഴകാനും സൂരജ് ശ്രമിച്ചിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

 ധാരാളം പണം ലഭിച്ചു

ധാരാളം പണം ലഭിച്ചു

ഉത്രയുടെ വീട്ടിൽ നിന്നും തനിക്ക് വാഹനം വാങ്ങാനും മറ്റ് ചെലവുകൾക്കും ധാരാളം പണം ലഭിച്ചുവെന്നും സുരേന്ദ്രൻ മൊഴി നൽകിയ. അതേസമയം കൊലപാതകത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന നിലപാടിലാണ് സുരേന്ദ്രൻ. ഇയാൾ നേരത്തേ മദ്യപിച്ച് ഉത്രയെ അസഭ്യം പറഞ്ഞതായി വിവരം ലഭിച്ചിരുനന്ു. ഇതിന്റെ അടിസ്ഥാനത്തില് കൂടുതൽ ചോദ്യം ചെയ്യലിന് ശ്രമിച്ചെങ്കിലും ഇയാൾ സഹകരിക്കാൻ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു.

 അമ്മയേയും സഹോദരിയേയും

അമ്മയേയും സഹോദരിയേയും

അതേസമയം ഉത്രയെ കടിപ്പിക്കാനായി ആദ്യ തവണ പാമ്പിനെ വാങ്ങിയ വിവരം അമ്മയ്ക്കും സഹോദരിയ്ക്കും മാത്രമേ അറിയുമായിരുന്നുള്ളൂ എന്നാണ് വിവരം. പാമ്പ് പിടിത്തക്കാരൻ സുരേഷിൽ നിന്ന് അണലിയെ വാങ്ങിയപ്പോൾ സുരേന്ദ്രൻ ഇതിനെ കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും എലിയെ പിടിക്കാനായിരുന്നുവെന്നായിരുന്നു സൂരജ് പറഞ്ഞത്. സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന നിഗമനത്തിലാണ് പോലീസ്.

 വക്കീൽ സഹായം

വക്കീൽ സഹായം

കൊലപാതകം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസിൽ നിന്ന് രക്ഷപ്പെടാൻ വക്കീൽ സഹായം തേടാൻ സൂരജിനെ സഹായിച്ചത് സഹോദരി സൂര്യയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സഹോദരിയുടെ ഫോണിൽ നിന്നാണ് സൂരജ് അഭിഭാഷകനെ വിളിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

 കെവിയറ്റ് ഹർജി

കെവിയറ്റ് ഹർജി

അതിനിടെ അറസ്റ്റിന് മുൻപ് തന്നെ സൂരജിന്റെ അച്ഛൻ തന്റെ പേരിലുള്ള വസ്തു വകകൾ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച് ചെയ്യാൻ പാടില്ലെന്ന് കാണിച്ച് കെവിയറ്റ് ഹർജി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഉത്രയ്ക്ക് ലഭിച്ച സ്ത്രീ ധന തുകയ്ക്ക് പകരമായി സ്വത്തുക്കൾ അറ്റാച്ച് ചെയ്യുമോയെന്ന നിഗമനത്തിലാണ് ഈ നീക്കം.

 സ്വർണം കൈക്കലാക്കി

സ്വർണം കൈക്കലാക്കി

അതേസമയം ഉത്രയുടെ സ്വർണം മുഴുവൻ സൂരജ് കൈക്കലാക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തിട്ടുണ്ട്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ ഒരു ഭാഗം സ്വന്തം വീട്ടുകാർക്ക് നൽകിയിരുന്നുവെന്ന് പോലീസിന് സൂരജ് മൊഴി നൽകിയിരുന്നു. ബാക്കി സ്വർണം തനിക്ക് ആഡംബര ജീവിതം നയിക്കാനായി സൂരജ് കരുതിവെച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.

 പ്രതികരിക്കാതെ സൂരജ്

പ്രതികരിക്കാതെ സൂരജ്

പലപ്പോഴായി സ്വർണത്തെ കുറിച്ച് ചോദ്യം ചെയ്തെങ്കിലും പ്രതികരിക്കാൻ സൂരജ് തയ്യാറായിട്ടില്ല. അതിനിടെ ഇന്ന് അന്വേഷണ സംഘം എത്തി സ്വർണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ തുറന്ന് പരിശോധിച്ചു. സൂരജിന്റെ പിതാവ് സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

Recommended Video

cmsvideo
ഉത്രയുടെ കൊലപാതകത്തിൽ വാവ സുരേഷ് One India യോട് | Oneindia Malayalam
 മൂന്ന് മണിക്കൂർ പരിശോധന

മൂന്ന് മണിക്കൂർ പരിശോധന

സൂരജിന്റെ വീടും പരിസരവും ക്രൈംബ്രാഞ്ച് സംഘം ഇന്ന് വിശദമായി പരിശോധിച്ചു. ഫോറൻസിക് , റവന്യൂ സംഘങ്ങൾക്കൊപ്പമെത്തിയാണ് പരിശോധന നടത്തിയത്. മൂന്ന് മണിക്കൂറിലധികമാണ് അന്വേഷണ സംഘം വീട്ടിൽ തെളിവെടുപ്പ് നടത്തിയത്.

'ഉത്തരമില്ലാതെ ഉത്രയുടെ അച്ഛൻ; നീറി കരയാനേ കഴിഞ്ഞുള്ളൂ.. ഇനി ഉണ്ടാവരുത് ഒരു ഉത്രയും''ഉത്തരമില്ലാതെ ഉത്രയുടെ അച്ഛൻ; നീറി കരയാനേ കഴിഞ്ഞുള്ളൂ.. ഇനി ഉണ്ടാവരുത് ഒരു ഉത്രയും'

English summary
Anchal Uthra case; Suraj's family files caveat plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X