കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര കേസിൽ ട്വിസ്റ്റ്; സത്യം വെളിപ്പെടുത്തി രേണുകയും സൂര്യയും! എല്ലാം തുറന്ന് പറഞ്ഞു

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട; ഉത്ര കൊലപതാകക്കേസിൽ ചുരുളുകൾ ഓരോന്നായി അഴിക്കുകയാണ് പോലീസ്. സൂരജ് മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ആദ്യം കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ സൂരജിന്റെ അമ്മയും അച്ഛനും സഹോദരിയ്ക്കും കേസിൽ കുരുക്ക് വീണിരിക്കുകയാണ്. മൂവരേയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തു.

തുടക്കത്തിൽ അന്വേഷണത്തോട് സൂരജിന്റെ പിതാവ് സഹകരിച്ചിരുന്നില്ല.എന്നാൽ തുടർ ചോദ്യം ചെയ്യലിൽ ഉത്രയയുടെ സ്വർണം ഉൾപ്പെടെ ഒളിപ്പിച്ച കാര്യങ്ങൾ ഇയാൾ വെളിപ്പെടുത്തി. ഇപ്പോഴിതാ പോലീസ് ചോദ്യം ചെയ്യലിൽ മുഴുവനും തുറന്ന് പറഞ്ഞിരിക്കുകയാണ് സൂരജിന്റെ അമ്മയും സഹോദരിയും.

കുടുംബം കുരുക്കിൽ

കുടുംബം കുരുക്കിൽ

സൂരജിന്റെ കുടുംബത്തിനെതിരെ തുടക്കം മുതൽ തന്നെ വലിയ ആരോപണമാണ് ഉയർന്നത്. അമ്മ രേണുകയും സഹോദരി സൂര്യയും അറിയാതെ ഉത്രയെ വീട്ടിൽ നിന്ന് അപായപ്പെടുത്താൻ ആകില്ലെന്നായിരുന്നു ഉത്രയുടെ കുടുംബം ആദ്യം മുതൽ തന്നെ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം അച്ഛന് എല്ലാം അറിയാം എന്ന സൂരജിന്റെ മൊഴിയോടെ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

മദ്യപിച്ച് അസഭ്യം പറഞ്ഞു

മദ്യപിച്ച് അസഭ്യം പറഞ്ഞു

ഉത്രയെ സുരേന്ദ്രൻ മദ്യപിച്ച് അസഭ്യം പറഞ്ഞതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ സുരേന്ദ്രനോട് പോലീസ് ചോദ്യം ചെയ്യലിൽ ആവർത്തിച്ചെങ്കിലും സഹകരിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഉത്രയയുടെ സ്വർണാഭരണങ്ങൾ കുഴിച്ചിട്ടതടക്കം സുരേന്ദ്രൻ പോലീസിന് കാണിച്ച് കൊടുത്തു.

കസ്റ്റഡിയിൽ എടുത്തു

കസ്റ്റഡിയിൽ എടുത്തു

പിന്നാലെയാണ് സൂരജിന്റെ അമ്മ രേണുകയേയും സഹോദരിയേയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരോട് നേരത്തേ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ എത്തിയിരുന്നില്ല. തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

കരഞ്ഞ് രേണുക

കരഞ്ഞ് രേണുക

ചോദ്യം ചെയ്തപ്പോൾ അമ്മ രേണുക കരയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തങ്ങൾക്ക് ഒന്നും അറിയില്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു. എന്നാൽ തെളിവുകൾ നിരത്തി പോലീസ് ചോദ്യം ചെയ്തതോടെയാണ് സത്യങ്ങൾ വെളിപ്പെടുത്താൻ രേണുക നിർബന്ധിതയായത്.

അറിയാമെന്ന് സമ്മതിച്ചു

അറിയാമെന്ന് സമ്മതിച്ചു

സൂരജ് പാമ്പിനെ കൊണ്ടുവന്ന വിവരം അറിയാമായിരുന്നുവെന്ന് രേണുക പോലീസിന് മൊഴി നൽകി. സൂരജ് പാമ്പുകളുമായി അടുത്ത് ഇടപഴകിയിരുന്നുവെന്നും അക്കാര്യങ്ങൾ പഠിക്കാൻ അതീവ ശ്രദ്ധപുലർത്തിയിരുന്നുവെന്നും നേരത്തേ സൂരജിന്റെ അച്ഛൻ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പാമ്പിനെ വീട്ടിൽ കൊണ്ടുവന്നത് താൻ അറിയില്ലായിരുന്നുവെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.

വിശ്വസിക്കാതെ പോലീസ്

വിശ്വസിക്കാതെ പോലീസ്

അതേസമയം തനിക്കും മകൾക്കും ഇക്കാര്യം അറിയാം എന്നാണ് ഇപ്പോൾ രേണുകയുടെ വെളിപ്പെടുത്തൽ. എന്നാൽ കൊലപാതകത്തെ കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് രേണുകയും മകൾ സൂര്യയും പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇക്കാര്യം പോലീസ് വിശ്വസിച്ചിട്ടില്ല.

വീട്ടിൽ അണലിയെ എത്തിച്ചു

വീട്ടിൽ അണലിയെ എത്തിച്ചു

അണലിയുമായി ആദ്യ തവണ പാമ്പുപിടിത്തക്കാരൻ സുരേഷ് വീട്ടിലെത്തിയപ്പോൾ രേണുകയും സൂര്യയും വീട്ടിൽ ഉണ്ടായിരുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് സൂരജ് പാമ്പിനെ ചാക്കിൽ വാങ്ങി വിറകുപുരയിൽ സൂക്ഷിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

മതിയായ തെളിവ്

മതിയായ തെളിവ്

അതേസമയം സ്വർണം കുഴിച്ചിട്ട വിവരവും തങ്ങൾക്ക് അറിയാമെന്ന് രേണുകയും സൂര്യയും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇരുവരേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. തെളിവ് നശിപ്പിച്ചതിനും ഗാർഹിക പീഡനത്തിനും ഇരുവർത്കുമെതിരെ മതിയായ തെളിവുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ദിവസങ്ങളോളം കുപ്പിയിൽ സൂക്ഷിച്ചു

ദിവസങ്ങളോളം കുപ്പിയിൽ സൂക്ഷിച്ചു

അതിനിടെ ഉത്രയെ കൊലപ്പെടുത്താനായി പാമ്പിനെ ദിവസങ്ങളോളം കുപ്പിയിൽ സൂക്ഷിച്ച് വെച്ചിരുന്നതായി സൂരജ് പോലീസിന് മൊഴി നൽകി. ആറ് ദിവസമാണ് മൂർഖനെ കുപ്പിയിൽ സൂക്ഷിച്ചത്. കൃത്യം നടന്ന ദിവസം ഉത്രയ്ക്ക് മുകളിലേക്ക് പാമ്പിനെ ഇട്ടപ്പോൾ പാമ്പ് തന്റെ നേർക്ക് ചീറ്റിയെന്നും അതുകണ്ട് ഭയന്നുവെന്നും സൂരജ് പറഞ്ഞു.

Recommended Video

cmsvideo
Uthra Case: സൂരജിനെ രക്ഷിക്കാന്‍ രാഷ്ട്രീയ നീക്കം | Oneindia Malayalam
കൊലനടത്തിയത് രാത്രി 12 നും 12.30 നും ഇടയിൽ

കൊലനടത്തിയത് രാത്രി 12 നും 12.30 നും ഇടയിൽ

രാത്രി 12 നും 12.30 നും ഇടിലായിരുന്നു കൊലപാതകം നടത്തിയത്. പാമ്പ് തന്റെ നേർക്ക് ചിറ്റിയതിന് ശേഷമാണ് ഉത്രയെ കൊത്തിയത്. ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ കുപ്പിയിൽ പാമ്പിനെ സൂക്ഷിച്ചിരുന്നതിനാൽ പാമ്പ് അക്രമകാരിയായിരുന്നുവെന്നും സൂരജിന്റെ മൊഴിയിൽ പറയുന്നു.

ജി7 ഉച്ചക്കോടി; ചൈനയെ ഒഴിവാക്കിയതിൽ ട്രംപിനെതിരെ റഷ്യ!! യുഎസിന് മറുപടിയുമായി ചൈനയുംജി7 ഉച്ചക്കോടി; ചൈനയെ ഒഴിവാക്കിയതിൽ ട്രംപിനെതിരെ റഷ്യ!! യുഎസിന് മറുപടിയുമായി ചൈനയും

 ജി 7 ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കും; ട്രംപിന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി!! ജി 7 ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കും; ട്രംപിന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി!!

English summary
Anchal Uthra case; suraj's mother and sister explains everything to police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X