Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്ര വധം: സൂരജിന്റെ കുടുംബാംഗങ്ങളെ ഒരുമിച്ച് ചോദ്യം ചെയ്യുന്നു... അറസ്റ്റ് ഒരുങ്ങുന്നു, തെളിവുകള്‍!!

കൊല്ലം: അഞ്ചലില്‍ ഉത്ര വധക്കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചേക്കും. സൂരജിന്റെ അമ്മയെയും സഹോദരിയെയും അടക്കം ഒരുമിച്ച് ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ തന്നെ സൂരജിന്റെ പിതാവ് സുരേന്ദ്രന്റെ പങ്ക് തെളിയിക്കപ്പെട്ടതാണ്. ഇവര്‍ അഭിഭാഷകനെ കണ്ട് നടത്തിയ നീക്കങ്ങളെല്ലാം ചോദ്യം ചെയ്യലില്‍ പൊളിഞ്ഞിരുന്നു. ഈ ചോദ്യം ചെയ്യലിന് ശേഷം സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ ഇവരെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം ആവശ്യപ്പെട്ടേക്കും.

അവസാന വട്ടം ചോദ്യം ചെയ്യല്‍

അവസാന വട്ടം ചോദ്യം ചെയ്യല്‍

ഉത്രയെ കൊലപ്പെടുത്തിയസംഭവത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടോയെന്ന് തെളിയിക്കാനാണ് അവസാന വട്ട ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഉത്രയുടെ ഭര്‍ത്താവ് സൂരജ്, പിതാവ് സുരേന്ദ്രന്‍ പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഓരോരുത്തരെയും പ്രത്യേകം ചോദ്യം ചെയ്തതിന്റെ വിവരങ്ങളും ശാസ്ത്രീയ തെളിവുകളും അന്വേഷണത്തില്‍ കണ്ടെത്തിയ മറ്റ് വിവരഹ്ങളും അടിസ്ഥാനമാക്കിയാണ് നാല് പേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.

കാര്യങ്ങള്‍ അറസ്റ്റിലേക്ക്

കാര്യങ്ങള്‍ അറസ്റ്റിലേക്ക്

രേണുകയെയും സൂര്യയെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സാഹചര്യ തെളിവുകള്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തെളിയിച്ചാല്‍ അറസ്റ്റ് ഉറപ്പിക്കാം. ഈ മാസം രണ്ടാം തീയ്യതി രേണുകയെയും സൂര്യയെയും ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം ഇവരെ വിട്ടയിച്ചിരുന്നു. എന്നാല്‍ പോലീസ് സംഘം ഇവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിട്ടയച്ച ശേഷം ആരെയൊക്കെ ഫോണ്‍ ചെയ്തു, ആരൊയൊക്കെ കണ്ടു, എവിടെയൊക്കെ പോയി തുടങ്ങിയ കാര്യങ്ങള്‍ പോലീസ് മനസ്സിലാക്കിയിരുന്നു. ഇത് കൂടി ഉള്‍പ്പെടുത്തിയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

സ്വര്‍ണാഭരണങ്ങള്‍ എവിടെ?

സ്വര്‍ണാഭരണങ്ങള്‍ എവിടെ?

ഉത്രയുടെ 16 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നേരത്തെ ബാങ്കില്‍നിന്ന് കണ്ടെടുത്തിരുന്നു. ലോക്കറില്‍ നിന്ന് പത്ത് പവനും ഇതേ ബാങ്കില്‍ പണയം വെച്ച ആറ് പവനുമാണ് കണ്ടെത്തിയത്. ഒരുലക്ഷത്തോളം രൂപ സ്വര്‍ണം പണയപ്പെടുത്തി സൂരജ് വായ്പയെടുത്തിരുന്നു. ലോക്കറില്‍ നിന്ന് കാണാതായ സ്വര്‍ണത്തില്‍ ഒരു ഭാഗം വിറ്റതായും കുറേ സ്വര്‍ണം പണയം വെച്ചതായും സൂരജ് മൊഴി നല്‍കിയിട്ടുണ്ട്.

അരങ്ങേറിയത് മഹാതട്ടിപ്പ്

അരങ്ങേറിയത് മഹാതട്ടിപ്പ്

96 പവന്‍ സ്വര്‍ണാഭരണമാണ് ഉത്രയ്ക്ക് വീട്ടുകാര്‍ നല്‍കിയത്. 38 പവന്‍ സ്വര്‍ണം സൂരജിന്റെ വീട്ടുപരിസരത്തെ റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ബാക്കി സ്വര്‍ണം എവിടെ എന്ന ചോദ്യം ബാക്കിയാണ്. സാമ്പത്തിക ഇടപാടുകളൊന്നും സൂരജിന്റെ വീട്ടുകാര്‍ ഉത്രയെ അറിയിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. സൂരജിന്റെ അച്ഛനാണ് മിക്ക ഇടപാടുകള്‍ക്കും നേതൃത്വം നല്‍കിയിരുന്നത്. ഇയാള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന.

ബന്ധുവിനെ ചോദ്യം ചെയ്തു

ബന്ധുവിനെ ചോദ്യം ചെയ്തു

സൂരജിന്റെ ബന്ധുവിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സാമ്പത്തി ലക്ഷ്യം വെച്ച് നടത്തിയ കൊലപാതകത്തില്‍ നിര്‍ണായക തെളിവായ ആഭരണങ്ങള്‍ ലോക്കറിലുണ്ടോ എന്നറിയാന്‍ പരിശോധന നടത്തിയത്. ആദ്യം സൂരജിനെ ബാങ്കിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ വലിയ ആള്‍ക്കൂട്ടം ബാങ്കിന് സമീപമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാളെ ജീപ്പിലിരുത്തുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ ശേഷമാണ് ബാങ്കിലെത്തിച്ചത്.

പിതാവിന്റെ കുരുക്ക്

പിതാവിന്റെ കുരുക്ക്

അടൂര്‍ പറക്കോട്ടെ ഭര്‍തൃവീട്ടില്‍ അണലിയെ കൊണ്ടുവന്നത് കുടുംബാംഗങ്ങളുടെ അറിവോടെയാണെന്ന് സുരേന്ദ്രനും സൂരജും പറഞ്ഞതാണ് രേണുകയുടെയും സൂര്യയുടെയും അറസ്റ്റിലേക്ക് നയിച്ചത്. രണ്ടാമത് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തിലും സൂരജിന്റെ വീട്ടിലെ മറ്റുള്ളവര്‍ക്ക് അറിവുണ്ടായിരുന്നോ എന്നാണ് ഇപ്പോഴത്തെ അന്വേഷണം. അതേസമയം സൂരജിന്റെ പോലീസ് കസ്റ്റഡി കാലാവധി ഇന്നലെ നാല് ദിവസത്തേക്ക് കൂടി കോടതി നീട്ടി കൊടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+