കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര കൊലപാതകം; സൂരജിനെ പൂട്ടി നിർണായക മൊഴി!! ആദ്യം അറിയിച്ചു.. സഹോദരിയും അമ്മയും

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട; അഞ്ചൽ ഉത്ര കൊലപാതക കേസിലെ ചുരുളുകൾ ഓരോന്നായി അഴിക്കുകയാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ 15 സുഹൃത്തുക്കളെ ചോദ്യം ചെയ്യാനിരിക്കുകയാണ് അന്വേഷണ സംഘം. ഉത്രയെ കൊലപ്പെടുത്തിയ ശേഷം സൂരജ് സുഹൃത്തുക്കളിൽ ചിലരെ അറിയിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

മാത്രമല്ല പാമ്പ് പിടിത്തം യുട്യൂബ് നോക്കിയാണ് പഠിച്ചതെന്ന സൂരജിന്റെ വാദവും പോലീസ് വിശ്വസിച്ചിട്ടില്ല. ഇതിന് പിന്നിലും സുഹൃത്തുക്കളുടെ സഹായവും ഇടപെടലും ഉണ്ടെന്നാണ് പോലീസിന്റെ നിരീക്ഷണം.അതിനിടെ സൂരജിന് കുരുക്ക് മുറുക്കുന്ന വെളിപ്പെടുത്തലാണ് ബന്ധു നടത്തിയിരിക്കുന്നത്.

ഉത്രയുടെ കൊലപാതകം

ഉത്രയുടെ കൊലപാതകം

മെയ് 6 ന് രാത്രിയാണ് എറത്ത് വെള്ളശ്ശേരി വീട്ടിൽ ഉത്ര(25) പാമ്പ് കടിയേറ്റ് കൊല്ലപ്പെടുന്നത്. ഭർത്താവായ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല നടത്തിയാണെന്നാണ് പോലീസ് കണ്ടെത്തൽ. ഉത്രയെ ഇല്ലാതാക്കാൻ വലിയ രീതിയിലുള്ള ആസൂത്രണമാണ് തുടക്കം മുതൽ തന്നെ ഭർത്താവ് സൂരജ് നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.

സ്ത്രീധന തുക

സ്ത്രീധന തുക

വലിയ തുക സ്ത്രീധനം വാങ്ങിയാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത്. എന്നാൽ മൂന്നാം മാസം തന്നെ ഇരുവരും തമ്മിൽ വാക്ക് തർക്കങ്ങൾ പതിവായി. ഇതോടെ ഉത്ര വിവാഹ മോചനത്തിന് ഒരുങ്ങിയിരുന്നു. എന്നാൽ വാങ്ങിയ സ്ത്രീധനം തിരികെ നൽകേണ്ടി വരുമെന്ന ഭയവും സ്വത്തുക്കൾ നഷ്ടമാകുമോയെന്ന ആശങ്കയും സൂരജിനെ അലട്ടി. ഇതോടെയാണ് സൂരജ് കൊലനടത്താനുള്ള ആസൂത്രണങ്ങൾ ഒരുക്കുന്നത്.

അണലിയെ വാങ്ങി

അണലിയെ വാങ്ങി

പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാനായിരുന്നു സൂരജിന്റെ പദ്ധതി. ഇതിനായി വിശദമായി തന്നെ സൂരജ് കാര്യങ്ങൾ പഠിച്ചിരുന്നു. ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ച് കൊല്ലാനായിരുന്നു സൂരജ് തിരുമാനിച്ചത്. ഇതിനായി സുരേഷിൽ നിന്നും ആദ്യം അണലിയെ വാങ്ങുകയും ചെയ്തു. സൂരജിന്റെ അമ്മയുടേയും സഹോദരിയുടേയും അറിവോടെയാണ് ഇതെന്നാണ് വിവരം.

ചാക്കിലാക്കി വിറകുപുരയിൽ

ചാക്കിലാക്കി വിറകുപുരയിൽ

വീട്ടിൽ എത്തിയാണ് സുരേഷ് സൂരജിനെ പാമ്പിനെ കൈമാറിയത്. ഈ സമയം ഉത്ര വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പാമ്പിനെ കൊണ്ടുവന്ന കാര്യങ്ങൾ ഒന്നും ഉത്ര അറിഞ്ഞിരുന്നില്ല. സുരേഷ് പോയ പിന്നാലെ തന്നെ ചാക്കിൽ നിന്നും പാമ്പിനെ പുറത്തെടുക്കാൻ സൂരജ് ശ്രമിച്ചപ്പോൾ അത് പുറത്തേക്ക് ചാടി പോയി.

ഭയന്ന് ഉത്ര

ഭയന്ന് ഉത്ര

വളരെ കഷ്ടപ്പെട്ട് അതിനെ വീണ്ടും ചാക്കിലാക്കിയ ശേഷം വിറകുപുരയിലാണ് സൂക്ഷിച്ചത്. പിന്നീട് കടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പാമ്പിനെ വീട്ടിലെ സ്റ്റെപ്പിലിട്ടു. എന്നാൽ ടൈൽ ഇട്ട നിലമായതിനാൽ പാമ്പ് ഇഴഞ്ഞ് പോയില്ല. ഇതോടെ പദ്ധതി പൊളിയുമെന്ന് ഭയന്ന സൂരജ് ഉത്രയോട് മുകളിലെ നിലയിൽ നിന്ന് ഫോൺ എടുത്ത് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നുവത്രേ.

അമ്മയും സഹോദരിയും

അമ്മയും സഹോദരിയും

അതേസമയം തിരികെയെത്തിയപ്പോൾ ഉത്ര പാമ്പിനെ കണ്ട് അലറി വിളിച്ചതോടെ സൂരജിന്റെ പദ്ധതി പൊളിയുകയായിരുന്നു. തുടർന്നാണ് മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള പദ്ധതികൾ സൂരജ് തയ്യാറാക്കിയത്. ഇതെല്ലാം അമ്മയുടേയും സഹോദരിയുടേയും അറിവോടെയാണെന്ന നിഗമനത്തിലാണ് പോലീസ്.

അടൂരിലെ വീട്ടിൽ വെച്ച്

അടൂരിലെ വീട്ടിൽ വെച്ച്

അടൂരിലെ സ്വന്തം വീട്ടിൽ വെച്ചാണ് ഉത്രയ്ക്ക് മൂർഖന്റെ കടിയേൽക്കുന്നത്. പാമ്പ് ജനൽ വഴ കയറിയതാകും എന്ന വാദങ്ങളായിരുന്നു കുടുംബം മുന്നോട്ട് വെച്ചത്. എന്നാൽ ഇതിനെ തള്ളുകയാണ് സൂരജിന്റെ ബന്ധുവിന്റെ മൊഴി. ഉത്രയെ അപായപ്പെടുത്താൻ ഉപയോഗിച്ചെന്ന് കരുതുന്ന പാമ്പുമായി സൂരജ് വീട്ടിൽ വന്നത് ഇവർ പോലീസിന് മൊഴി നൽകി.

സഹോദരന്റെ മൊഴിയും

സഹോദരന്റെ മൊഴിയും

ഉത്ര പാമ്പ് കടിയേറ്റ് മരിച്ചുവെന്ന് അറിഞ്ഞപ്പോൾ തന്നെ താൻ ഇക്കാര്യം ഉത്രുടെ കുടുംബക്കാരെ അറിയിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ഉത്രയെ പാമ്പ് കടിച്ചപ്പോൾ സൂരജ് പരിഭ്രാന്തനായിരുന്നുവെന്ന് നേരത്തേ ഉത്രയുടെ സഹോദരനും പറഞ്ഞിരുന്നു.

വീട്ടുകാർക്ക്

വീട്ടുകാർക്ക്

അതേസമയം ഉത്രയുടെ സ്വർണത്തിന്റെ ഏറെ ഭാഗം സൂരജ് കൈവശപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ ഒരു ഭാഗം സ്വന്തം വീട്ടുകാർക്ക് നൽകിയിരുന്നുവെന്ന് പോലീസിന് സൂരജ് മൊഴി നൽകിയിട്ടുണ്ട്. ബാക്കി സ്വർണം തനിക്ക് ആഡംബര ജീവിതം നയിക്കാനായി സൂരജ് കരുതിവെച്ചുവെന്നാണ് പോലീസ് നിഗമനം.

Recommended Video

cmsvideo
ഉത്രയുടെ കൊലപാതകത്തിൽ വാവ സുരേഷ് One India യോട് | Oneindia Malayalam
പ്രതികളാക്കിയേക്കും

പ്രതികളാക്കിയേക്കും

അതിനിടെ ഇന്ന് സൂരജിന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി. ക്രൈംബ്രാഞ്ച് സംഘവും പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ചുമാണ് വീട്ടിൽ പരിശോധന നടത്തിയത്. സൂരജിന്റെ സഹോദരിയുടേയും അമ്മയുടേയും കൊലപാതകത്തിലുള്ള പങ്ക് തെളിഞ്ഞാൽ ഇവരേയും പ്രതികളാക്കിയേക്കുമെന്നാണ് സൂചന.

കോൺഗ്രസിലേക്ക് വൻ ഒഴുക്ക്;ആംആദ്മി,അകാലി ദള്‍ നേതാക്കൾ കോൺഗ്രസിൽ ചേർന്നു,അമരീന്ദറിന്റെ പുതിയ നീക്കവുംകോൺഗ്രസിലേക്ക് വൻ ഒഴുക്ക്;ആംആദ്മി,അകാലി ദള്‍ നേതാക്കൾ കോൺഗ്രസിൽ ചേർന്നു,അമരീന്ദറിന്റെ പുതിയ നീക്കവും

 ഇന്ന് മുതൽ ട്രെയിൻ സർവ്വീസുകൾ തുടങ്ങും; ആദ്യ ദിവസം 1.45 ലക്ഷം യാത്രക്കാർ!!മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ ഇന്ന് മുതൽ ട്രെയിൻ സർവ്വീസുകൾ തുടങ്ങും; ആദ്യ ദിവസം 1.45 ലക്ഷം യാത്രക്കാർ!!മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

English summary
Uthra murder; relative's statement against suraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X