കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാടിന് പിറകെ കൊല്ലത്തും പടക്കം പൊട്ടി ആന ചെരിഞ്ഞു? താടിയെല്ല് തകർന്ന നിലയിൽ

Google Oneindia Malayalam News

കൊല്ലം: പാലക്കാട് ആന സ്‌ഫോടക വസ്തു പൊട്ടി ചെരിഞ്ഞ സംഭവം രാജ്യത്താകെ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. പന്നികളെ ഓടിക്കാന്‍ വെച്ച കെണിയിലാണ് ഗര്‍ഭിണിയായ ആന കുടുങ്ങിയത്. ആനയുടെ ചിത്രങ്ങളും വാര്‍ത്തയും പുറത്ത് വന്നതോടെ വലിയ രോഷമാണ് ദേശീയ തലത്തിലടക്കം ഉയര്‍ന്നത്.

്അതിനിടെ സമാനമായ മറ്റൊരു സംഭവം കൂടി പുറത്ത് വന്നിരിക്കുകയാണ്. കൊല്ലം ജില്ലയിലെ വനപ്രദേശത്ത് സമാനമായ രീതിയില്‍ ഒരു പിടിയാന കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് സംഭവം. ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. അതില്‍ പറയുന്നത് ആനയുടെ താടിയെല്ലിന് പരിക്ക് പറ്റിയിട്ടുണ്ട് എന്നും അത് കഴിച്ച എന്തില്‍ നിന്നെങ്കിലും സംഭവിച്ചതാകാം എന്നുമാണ്.

ELEPHANT

പാലക്കാട് കൊല്ലപ്പെട്ട ആനയുടേതിന് സമാനമായി വെടിക്കോപ്പുകള്‍ തന്നെയാവാം കൊല്ലത്തെ ആനയുടേയും ജീവനെടുത്തത് എന്നാണ് സംശയിക്കപ്പെടുന്നത്. കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുളളൂ. പത്തനാപുരം കാട്ടിലെ ഒരു അരുവിക്ക് സമീപത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ കണ്ടെത്തിയത്. ആ സമയം തന്നെ ആന അതീവ ദുര്‍ബലാവസ്ഥയില്‍ ആയിരുന്നു.

ആനയ്ക്ക് ചില മരുന്നുകള്‍ കൊടുത്തതിന് ശേഷം ഏതാനും കിലോമീറ്ററുകള്‍ നടന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം ആന ചെരിയുകയായിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതിനിടെ പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് വിശദീകരണം തേടിയിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കാട്ടുപന്നിക്ക് കെണി വെച്ച പടക്കം നിറച്ച കൈതച്ചക്ക കഴിച്ചാണ് ആന ചരിഞ്ഞത്. താടിയെല്ല് അടക്കം തകര്‍ന്ന ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വെളളത്തില്‍ നിന്ന ആന അവിടെ തന്നെ ചെരിയുകയായിരുന്നു.

സിന്ധ്യയുടെ തലവര തന്നെ മാറ്റിയെഴുതും, 'കോട്ട 16' കോൺഗ്രസ് പൊളിക്കും! കെണിവെച്ച് വീഴ്ത്താൻ 'ടീം'!സിന്ധ്യയുടെ തലവര തന്നെ മാറ്റിയെഴുതും, 'കോട്ട 16' കോൺഗ്രസ് പൊളിക്കും! കെണിവെച്ച് വീഴ്ത്താൻ 'ടീം'!

അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!

 രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി! രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി!

 പൊട്ടിക്കരഞ്ഞ് സൂരജിന്റെ അമ്മ രേണുക, കൂസാതെ പെങ്ങൾ സൂര്യ! ഉത്ര കൊലക്കേസ് ചുരുളഴിയുന്നു! പൊട്ടിക്കരഞ്ഞ് സൂരജിന്റെ അമ്മ രേണുക, കൂസാതെ പെങ്ങൾ സൂര്യ! ഉത്ര കൊലക്കേസ് ചുരുളഴിയുന്നു!

English summary
Another elephant in Kollam suspect died of crackers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X