'പടുകിഴവന്, തറവാട് സ്വത്തല്ല ഡിസിസി': എംപിക്കെതിരെ കൊല്ലത്ത് പോസ്റ്റര്‍ പ്രചരണം
കൊല്ലം: ഡിസിസി പട്ടികയുമായി ബന്ധിപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ തര്‍ക്കമാണ് നിലനില്‍ക്കുന്നത്. സംസ്ഥാന നേതൃത്വം തങ്ങളുമായി വേണ്ട രീതിയില്‍ ചര്‍ച്ച നടത്തിയില്ലെന്ന് ആരോപിച്ച് ഗ്രൂപ്പുകളെ നിയന്ത്രിക്കുന്ന പ്രമുഖ നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി വിഷയത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറില്‍ നിന്നും റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
ഡിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് നേതൃ തലത്തില്‍ മാത്രമല്ല പ്രാദേശിക തലത്തിലും വലിയ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളുമാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രമുഖ നേതാക്കള്‍ക്കെതിരെ വിവിധ ജില്ലകളില്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ഇതിന് വ്യക്തമായ തെളിവായി മാറുന്നു.

കൊല്ലം ഡി സി സി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് മാലേവിക്കര എംപിയായ കൊടിക്കുന്നില്‍ സുരേഷിനെതിരെ നഗരത്തിലുടനീളം വ്യാപകമായ പോസ്റ്റര്‍ പ്രചരണമാണ് നടക്കുന്നത്. ഡിസിസി അധ്യക്ഷ നിര്‍ണ്ണയില്‍ ഒരു നേതാവിന് വേണ്ടി കൊടിക്കുന്നില്‍ സുരേഷ് എംപി ഇടപെടലുകള്‍ നടത്തുന്നുവെന്ന പേരിലാണ് കൊല്ലം നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മുതിര്‍ന്ന നേതാവായ രാജേന്ദ്ര പ്രസാദിനെ ഡിസിസി അധ്യക്ഷനാക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് ഇടപെടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംപിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്കപ്പെട്ടത്. കൊടിക്കുന്നിലിന് പിരിവ് നടത്താനുളള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദമെന്നാണ് പോസ്റ്ററിലെ വിമര്‍ശനം.

'കോണ്‍ഗ്രസിന്റെ പേരില്‍ തടിച്ചു കൊഴുത്ത കൊടിക്കുന്നില്‍ ഡിസിസി പ്രസിഡന്റിന്റെ തീരുമാനിക്കാന്‍ എന്ത് കാര്യം. പോടാ, പോത്തന്‍കോട് കാരാ, സിറ്റി മണിയന്റെ കുണ്ടന്നൂര്‍ പണി കൊല്ലത്ത് വേണ്ട' എന്നാണ് മറ്റൊരു പോസ്റ്ററിലെ വാചകം. രാജേന്ദ്ര പ്രസാദ് പടുകിഴവനാണെന്ന പരിഹാസവും പോസ്റ്ററിലുണ്ട്. രാജേന്ദ്ര പ്രസാദിനെ അധ്യക്ഷനാക്കുന്നതില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് വലിയ എതിര്‍പ്പാണ് ഉള്ളത്.

അതേസമയം സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരാണ് പോസ്റ്ററുകൾക്ക് പിന്നിലെന്നും ഓല പാമ്പിനെ കണ്ട് പേടിക്കില്ലെന്നുമായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം. അനര്‍ഹമായി സ്ഥാനമാനങ്ങൾ മോഹിക്കുന്നവരാണ് പോസ്റ്ററിനു പിന്നില്‍. ഇതൊന്നും കണ്ട് ഇതുവരെ തളര്‍ന്നിട്ടില്ല. രാജേന്ദ്രപ്രസാദ് സീനിയറും ജനപിന്തുണയുമുള്ള നേതാവാണ്. തനിക്കെതിരെയുള്ള ആരോപണങ്ങൾ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കോട്ടയത്ത് ഉമ്മന്‍ചാണ്ടിക്കെതിരേയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്ററിൽ ചോദിച്ചിരുന്നത്. കോട്ടയം ഡിസിസി ഓഫീസ് പരിസരത്തും നഗരത്തിന്റെ വിവിധാ ഭാഗങ്ങളിലുമായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഉമ്മന്‍ചാണ്ടി ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്ന നേതാവ് കഞ്ചാവ് കടത്തുകാരനെയാണെന്നായിരുന്നു സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ആരോപിച്ചിരുന്നത്.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനം സംബന്ധിച്ച തര്‍ക്കം ജില്ലയില്‍ എ ഗ്രൂപ്പിനെ തന്നെ രണ്ടായി പിളര്‍ത്തിയിരിക്കുകയാണ്. ഒരു വശത്ത് ഉമ്മന്‍ചാണ്ടി നില്ക്കുമ്പോള് മറുവശത്ത് നിലയുറപ്പിച്ചിരിക്കുന്നത് എ ഗ്രൂപ്പില്‍ എക്കാലത്തും അദ്ദേഹത്തിന്റെ ഉറച്ച ശബ്ദമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ഇരുവര്‍ക്കും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വെവ്വേറെ നോമിനികളാണ് ഉള്ളത്.
Recommended Video

ജില്ലാ ജനറല്‍ സെക്രട്ടറി യുജിന്‍ തോമസിനെയായിരുന്നു ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി ഉയര്‍ത്തിക്കാട്ടിയിരുന്നത്. ഇക്കാര്യം അദ്ദേഹം സംസ്ഥാന-കേന്ദ്ര നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ കെപിസിസി സെക്രട്ടറി നാട്ടകം സുരേഷിനെ ഡിസിസി അധ്യക്ഷന്‍ ആക്കാനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്റെ നീക്കം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications