കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നൈപുണ്യ വികസന പദ്ധതികളില്‍ കാലികമായ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

കൊല്ലം: വിവിധ തൊഴില്‍ മേഖലകള്‍ ആവശ്യപ്പെടുന്ന വൈവിധ്യം ഉറപ്പാക്കുന്ന തരത്തില്‍ നൈപുണ്യ വികസന പദ്ധതികളില്‍ കാലികമായ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അസാപിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം കുളക്കടയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


നൈപുണ്യ വികസന സേവനങ്ങള്‍ പൊതുസമൂഹത്തിന് കൂടി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു ലക്ഷത്തി മുപ്പതിനായിരം വിദ്യാര്‍ഥികള്‍ക്ക് അസാപ് പരിശീലനം നല്‍കിയെന്നത് അഭിമാനകരമാണ്. വിഭാവനം ചെയ്ത 17 സ്‌കില്‍ പാര്‍ക്കുകളില്‍ ഒമ്പത് എണ്ണം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഇതില്‍ ആദ്യത്തേതാണ് കുളക്കട കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്.

asap-1549372314

പുതിയ സംരംഭകര്‍ക്കും തൊഴിലുകളിലേക്ക് പ്രവേശിക്കുന്നവര്‍ക്കും നൈപുണ്യ വികസനം ആവശ്യമാണ്. നൈപുണ്യം വര്‍ധിപ്പിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ഇന്ന് ഗള്‍ഫ് നാടുകളില്‍ നിന്നും തിരികെ വരാന്‍ നിര്‍ബന്ധിതമാകുന്നവരില്‍ ഏറെയും അവിദഗ്ദ തൊഴിലുകളില്‍ ഏര്‍പ്പെട്ടവരാണ്. ഇത്തരക്കാര്‍ക്ക് തൊഴില്‍ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്.

കടുത്ത മത്സരം നില നില്‍ക്കുന്ന മേഖലകളില്‍ മികച്ച പ്രായോഗിക പരിശീലനം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാന്‍ കഴിയുക. ഐ.ടി മേഖലയില്‍ നിന്നടക്കം തൊഴില്‍ നഷ്ടമാകുന്നവര്‍ ഏറെയാണ്. മികവ് തേച്ചു മിനുക്കാന്‍ തയ്യാറാകാത്തതാണ് പുറന്തള്ളപ്പെടുന്നതിന്റെ പ്രധാന കാരണം. നൈപുണ്യ വികസനം തുടര്‍ പരിപാടിയാക്കി മാറ്റണം. കുളക്കട സ്‌കില്‍ പാര്‍ക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള പരിശീലനാര്‍ത്ഥികള്‍ക്കും സൗകര്യപ്രദമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷനായി. പി. അയിഷ പോറ്റി എം.എല്‍.എ, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് മേധാവി കെനിച്ചി യോക്കോയാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി, ജില്ലാ പഞ്ചായത്തംഗം ആര്‍. രശ്മി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. ദീപ, ഗ്രാമപഞ്ചായത്തംഗം എസ്. രഞ്ജിത്ത്, സിംഗപ്പൂര്‍ സിങ്ക്രോ സ്‌കില്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ആന്‍ഡേഴ്‌സണ്‍ ടാന്‍, അസാപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റീത്ത എസ്. പ്രഭ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Asap training scheme for 130000 students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X