ദേശീയപാത വികസനത്തിന് സ്‌കൂളിലെ പൈതൃക കെട്ടിടം പൊളിക്കാന്‍ കരാര്‍; സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ
ചവറ: പൈതൃക കെട്ടിടമായി സംരക്ഷിച്ചിരുന്ന സ്‌കൂള്‍ കെട്ടിടം ദേശീയപാത വികസനത്തിനായി പൊളിച്ചു നീക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. ജില്ലാ പഞ്ചായത്തിലറിയിക്കാതെ കരാര്‍ നല്‍കാനുള്ള നീക്കം വിവാദത്തിലായതായും വിവരം ഉണ്ട്. ശങ്കരമംഗലത്തെ ചവറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടമാണ് പൊളിക്കുന്നത്. കെട്ടിടം സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചിരിക്കുന്നതാണ്.
ദേശീയപാതയോരത്തുള്ള കെട്ടിടം പാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്തിട്ടുണ്ട്.കെട്ടിടം പൊളിച്ചു നീക്കാന്‍ ദേശീയപാത അതോറിറ്റി സ്‌കൂള്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയതോടെ സ്‌കൂളിന്റെ ഭരണച്ചുമതല വഹിക്കുന്ന ജില്ലാ പഞ്ചായത്ത് അറിയാതെ പിടിഎ മുന്‍ കയ്യെടുത്ത് പൊളിക്കാനുള്ള നീക്കം ആരംഭിച്ചതയയും കരാര്‍ ഉറപ്പിച്ചതായുമാണ് റിപ്പോര്‍ട്ട്.

ആദ്യം ഉറപ്പിച്ച തുകയില്‍ നിന്ന് കൂടുതല്‍ തുക മറ്റൊരു കരാറുകാരന്‍ പറഞ്ഞതോടെയാണ് പൊളിക്കല്‍ സംഭവം പുറത്തുവന്നിരിക്കുന്നത്. ചട്ടവിരുദ്ധമായ നടപടിയാണെന്ന് ചോദ്യം ചെയ്ത് ജില്ലാ പഞ്ചായത്ത് പൊളിക്കല്‍ തടഞ്ഞു. പൊളിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറെ സമീപിച്ചിരിക്കുകയാണ് ജില്ലാ പഞ്ചായത്ത്.
Recommended Video
നിയമപ്രശ്‌നങ്ങള്‍ പരിശോധിച്ച ശേഷം പൊളിക്കാന്‍ നടപടി സ്വീകരിക്കും. വന്‍ മൂല്യമുള്ള തടികള്‍ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് നേരിട്ടു പരിശോധന നടത്തി മൂല്യം കണക്കാക്കി പൊളിച്ച് മാറ്റുന്നതിനുള്ള ക്വട്ടേഷന്‍ വിളിച്ചു നടപടികള്‍ സ്വീകരിക്കുമെന്നറിയുന്നു.












Click it and Unblock the Notifications