രാത്രി ടിപ്പറുകള്‍ പാര്‍ക്കുചെയ്തു;രാവിലെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അന്തംവിട്ട് ഡ്രൈവര്‍മാര്‍
കടയ്ക്കല്‍: പതിവ് പോലെ പണിയും കഴിഞ്ഞ് ടിപ്പര്‍ പാര്‍ക്ക് ചെയ്ത് കിടക്കാന്‍ പോയതാണ് ഡ്രൈവര്‍മാര്‍. പക്ഷേ രാവിലെ ടിപ്പര്‍ എടുക്കാന്‍ എത്തിയപ്പോഴാണ് ഇവര്‍ ശരിക്കും ഞെട്ടിയത്. ടിപ്പറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്‌തെങ്കിലും വണ്ടി സ്റ്റാര്‍ട്ട് ആയില്ല.. വീണ്ടും സ്റ്റാര്‍ട്ട് ചെയ്തി..ഇല്ല.. അങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നോക്കിയിട്ടും ടിപ്പര്‍ സ്റ്റാര്‍ട്ടായില്ല.
അങ്ങനെ സ്റ്റാര്‍ട്ടാവാതെ വന്നപ്പോള്‍ എന്താണ് പറ്റിയതെന്ന് അറിയാനാണ് ടിപ്പര്‍ പരിശോധിച്ചത്. അപ്പോഴാണ് വണ്ടികളുടെ ബാറ്ററി നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബാറ്ററിക്ക് 10,000 രൂപ മുതല്‍ 15,000 രൂപ വരെ വിലയുണ്ട്.സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിസി ക്യാമറ പരിശോധിച്ചു മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ആനപ്പാറ കല്ലുത്തേരി ക്വാറി ആനപ്പാറ ജംക്ഷന്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന 7 ലോറികളുടെ ബാറ്ററിയാണ് മോഷണം പോയത്. പുലര്‍ച്ചെ മൂന്നിന് ശേഷമാണ് സംഭവമെന്നു കരുതുന്നു. ക്വാറിയില്‍ നിന്ന് രാവിലെ പാറ കിട്ടുന്നതിനു വേണ്ടി പാര്‍ക്ക് ചെയ്തിരുന്നതാണ് ടിപ്പറുകള്‍. രാത്രിയിലും പുലര്‍ച്ചെ മൂന്ന് മണിക്കു മുന്‍പ് ക്വാറിയില്‍ ടിപ്പറുകള്‍ ക്യൂ ആയി പാര്‍ക്ക് ചെയ്യുന്നത് പതിവാണ്. ടിപ്പറുകളില്‍ നിന്ന് മോഷ്ടാക്കള്‍ ബാറ്ററി ഇളക്കി മാറ്റി കൊണ്ടു പോകുകയായിരുന്നു.












Click it and Unblock the Notifications