Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

കൊല്ലം: പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ (42) അന്തരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കൊവിഡാനന്തര ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. റിയാലിറ്റി ഷോകളിലൂടെയാണ് സോമദാസ് ശ്രദ്ധേയനായത്. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍, ബിഗ് ബോസ് എന്നീ പരിപാടികളില്‍ സോമദാസ് തിളങ്ങിയിരുന്നു.

സ്റ്റാര്‍ സിംഗറില്‍

സ്റ്റാര്‍ സിംഗറില്‍

2008ലാണ് സോമദാസ് സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്തത്. അന്ന് വിജയിക്കാനായില്ലെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനായിരുന്നു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ്. അന്തരിച്ച നടനും ഗായകനുമായ കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ച് സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവന്‍ മണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സോമദാസിന് സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചത്.

സ്റ്റേജ് ഷോകളില്‍

സ്റ്റേജ് ഷോകളില്‍

അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു. സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സ്റ്റേജ് ഷോകളിലൂടെയാണ് സോമദാസ് ശ്രദ്ധേയനായത്. വിദേശത്ത് നിരവധി സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ സോമദാസിന് അവസരം ലഭിച്ചിരുന്നു.

ബിഗ് ബോസിലേക്ക്

ബിഗ് ബോസിലേക്ക്

ബിഗ് ബോസിന്റെ കഴിഞ്ഞ സീസണിലാണ് സോമദാസ് മത്സരാര്‍ത്ഥിയായി എത്തിയത്. അന്ന് രാജിനി ചാണ്ടി, സുജോ മാത്യു, ആര്‍ജെ രഘു, രേഷ്മ രാജന്‍ എന്നിവര്‍ സഹ മത്സരാര്‍ത്ഥിയായിരുന്നു. വിവാഹിതനാണെങ്കിലും പിന്നീട് കുടുംബ പ്രശ്നത്തെ തുടര്‍ന്ന് വിവാഹ മോചനം നേടിയിരുന്നു. രണ്ട് മക്കളുണ്ട്.

 പുറം ലോകം അറിയുന്നത്

പുറം ലോകം അറിയുന്നത്

ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയായിരുന്നു സോമദാസിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്ന സോമദാസ് മക്കളെ കുറിച്ച് ചില വിവാദങ്ങള്‍ക്ക് വഴി ഒരുക്കിയിരുന്നു.

 ഞെട്ടലില്‍ ബിഗ് ബോസ് താരങ്ങള്‍

ഞെട്ടലില്‍ ബിഗ് ബോസ് താരങ്ങള്‍

പ്രിയപ്പെട്ട സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് ബിഗ് ബോസ് താരങ്ങള്‍. ഒരിക്കലും വിശ്വസിക്കാനാവുന്നില്ലെന്ന് എലീന പടിക്കല്‍ പറഞ്ഞു. ഞങ്ങള്‍ക്ക് വേണ്ടി കണ്ണാനെ കണ്ണേ എന്ന പാട്ട് പാടിയും അതിലേക്ക് ഞാന്‍ ആകൃഷ്ടയായിരുന്നെന്നും എലീന പറയുന്നു. വേര്‍പാട് താങ്ങാനാവുന്നില്ലെന്ന് ആര്യയും പറഞ്ഞു.

ആര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്

ആര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്റ്റാര്‍ട്ട് മ്യൂസിക് വേദിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഞങ്ങള്‍ തമ്മില്‍ തമാശ പറഞ്ഞതാണ്. മരണവാര്‍ത്ത ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല. ആ എപ്പിസോഡ് കാണുന്നത് വലിയൊരു വേദനയായിരിക്കും പൊന്നു സോമൂ...വളരെ ഇന്നസെന്റ് ആയ വ്യക്തിയാണ്. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടിയും ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയും മനോഹരമായ പാട്ടുകള്‍ പാടി തന്നതിന് നന്ദി.

 സമാധാനത്തോടെ ഇരിക്കട്ടേ

സമാധാനത്തോടെ ഇരിക്കട്ടേ

എതിര്‍ത്ത് നില്‍ക്കാന്‍ പോലും മറ്റാത്ത മനോഹരമായ ഓരോ ചിരികള്‍ക്കും നന്ദി. എവിടെയാണെങ്കിലും സമാധാനത്തോടെ ഇരിക്കട്ടേ പ്രിയപ്പെട്ടവനേ കണ്ണാനെ കണ്ണേ കണ്ണാനെ കണ്ണേ, എന്ന പാട്ട് ഹൃദയത്തില്‍ ഒരു വേദനയോടെയല്ലാതെ കേള്‍ക്കാന്‍ സാധിക്കില്ല.

അടിച്ചു പൊളിക്കാന്‍

അടിച്ചു പൊളിക്കാന്‍

ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലേ.. ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചു പൊളിക്കാന്‍. എന്ന് കഴിഞ്ഞ തവണ ഷൂട്ടിങ്ങിന് വേണ്ടി വന്നപ്പോള്‍ എന്റെ കൈപിടിച്ച് പറഞ്ഞിരുന്നതാണ്. ഞങ്ങളുടെ പ്ലാനുകള്‍ നടക്കണമെങ്കില്‍ ഇനി സോമുവിന് വേണ്ടി കാത്തിരിക്കണമെന്ന് എനിക്ക് തോന്നുന്നു. ഞാനും നിന്നോടൊപ്പം ചേരുന്ന ആ ഒരു ദിവസം വരെ. നിന്റെ മനോഹരമായ ആത്മാവിന് നിത്യശാന്തി നേരുന്നു- ആര്യ ഫേസ്ബുക്കില്‍ കുറിച്ചു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+