കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഞാനല്ല,നമ്മളാണ് പ്രസ്ഥാനം,കോണ്‍ഗ്രസിനെ വളര്‍ത്താനും തളര്‍ത്താനും കഴിയുന്നത് പാര്‍ട്ടിക്കാര്‍ക്ക്'

Google Oneindia Malayalam News

കൊല്ലം; തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരേ വ്യാപക പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രുവാണെന്നുമായിരുന്നു പോസ്റ്ററുകൾ. എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അവർ.

ജയങ്ങളും പരാജയങ്ങളും മാറി മാറി അനുഭവിച്ചിട്ടുള്ളവരാണ് നമ്മൾ കോൺഗ്രസ്സുകാർ. നമ്മൾ കൂടുതൽ മെച്ചപ്പെടാനുള്ള പാഠമാണ് പരാജയങ്ങളിൽ നിന്നും ഉൾക്കൊള്ളേണ്ടത്. ജനാധിപത്യത്തിൽ വിശ്വസിക്കുമ്പോൾ ജനവിധി അംഗീകരിക്കുകയും വേണം എന്ന ബോധ്യമുണ്ട്. നമുക്കും അവിടെ നിന്ന് തുടങ്ങാം, ബിന്ദുകൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

മൂവർണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണ്

മൂവർണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണ്

സ്കൂളിൽ പഠിക്കുന്ന കാലത്ത് മൂവർണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണ്. ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന ഒരു തരത്തിലുള്ള പ്രവർത്തനങ്ങൾക്കും ഞാൻ അറിഞ്ഞും അറിയാതെയും കൂട്ട് നിന്നിട്ടില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിശ്ചയദാർഡ്യത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു ജില്ലയിലുടനീളം നടത്തിയിരുന്നത്.

ചൂടും വെയിലും വകവെയ്ക്കാതെ

ചൂടും വെയിലും വകവെയ്ക്കാതെ

ഓരോ ദിവസവും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അതിരാവിലെ എത്തുകയും ഭവനസന്ദർശനങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളുമായി സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങുകയും ചെയ്തു. ചൂടും വെയിലും വകവയ്ക്കാതെ, ആഹാരവും വിശ്രമവുമില്ലാതെ, വൈകിയ രാത്രികൾ വരെ പ്രസ്ഥാനത്തിൻ്റെ താഴെ തട്ടിലുള്ള സഹപ്രവർത്തകരോടൊപ്പം പര്യടനങ്ങളും പ്രവർത്തനങ്ങളും തുടർന്നു. ബ്ലോക്ക് കമ്മിറ്റികൾക്കും മണ്ഡലം കമ്മിറ്റികൾക്കും പുറമേ ചില സമയങ്ങളിൽ ബൂത്ത് കമ്മിറ്റികളിലും പങ്കെടുത്തു.

രാഷ്ട്രീയത്തിന് സ്വാധീനമില്ല

രാഷ്ട്രീയത്തിന് സ്വാധീനമില്ല

സർക്കാരും സിപിഎമ്മുമൊക്കെ പ്രതിസന്ധിയിലായിരിക്കുന്ന ഈ ഘട്ടത്തിൽ സംസ്ഥാനത്തുടനീളം വിജയക്കുതിപ്പ് നേടേണ്ടിയിരുന്നു. എന്നാൽ ജനങ്ങളുടെ ചെറിയ പ്രശ്നങ്ങളിൽ പോലും പരിഹാരം കണ്ടെത്തേണ്ടവരുടെ മത്സരമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അവിടെ ഒരു പരിധി വരെ രാഷ്ട്രീയത്തിന് സ്ഥാനവും സ്വാധീനവുമില്ല. ജനങ്ങളുമായി കൂടുതൽ ബന്ധം ഉള്ളവർക്കാണ് സമ്മതിദാന അവകാശം ജനങ്ങൾ നൽകുന്നത്. അത് ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല.

അവിടെ നിന്ന് തുടങ്ങാം

അവിടെ നിന്ന് തുടങ്ങാം

ആ ബന്ധം തിരിച്ച് പിടിക്കാനായിരിക്കണം ഇനിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ.
ജയങ്ങളും പരാജയങ്ങളും മാറി മാറി അനുഭവിച്ചിട്ടുള്ളവരാണ് നമ്മൾ കോൺഗ്രസ്സുകാർ. നമ്മൾ കൂടുതൽ മെച്ചപ്പെടാനുള്ള പാഠമാണ് പരാജയങ്ങളിൽ നിന്നും ഉൾക്കൊള്ളേണ്ടത്. ജനാധിപത്യത്തിൽ വിശ്വസിക്കുമ്പോൾ ജനവിധി അംഗീകരിക്കുകയും വേണം എന്ന ബോധ്യമുണ്ട്. നമുക്കും അവിടെ നിന്ന് തുടങ്ങാം.

തിരുത്തി മുന്നോട്ട് പോകും

തിരുത്തി മുന്നോട്ട് പോകും

ഏറെ പ്രതീക്ഷയുണ്ടായിരുന്ന കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ കഠിന പ്രയത്നങ്ങളാൽ പഞ്ചായത്തുകളിൽ ഭേദപ്പെട്ട മുന്നേറ്റം നടത്താനും യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. പരാജയ കാരണം അന്വേഷിക്കുക മാത്രമല്ല, പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാൻ ശ്രദ്ധിക്കും.

Recommended Video

cmsvideo
കോൺഗ്രസ് അടിമുടി മാറുന്നു..കേരളം പാഠമാക്കി പ്രവർത്തനം | Oneindia Malayalam
 ഞാനല്ല പ്രസ്ഥാനം..നമ്മളാണ്

ഞാനല്ല പ്രസ്ഥാനം..നമ്മളാണ്

2019 പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കൊല്ലത്തിന് സമ്മാനിച്ചവരാണ് ഒപ്പമുള്ള ഓരോ സഹപ്രവർത്തകരും. ജനങ്ങളെയും, സാധാരണക്കാരായ പ്രവർത്തകരേയും, പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരെയും, വിശ്വസിക്കുന്നവരെയും പരിപൂർണ്ണ വിശ്വാസത്തിലെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാം...കോൺഗ്രസ് പാർട്ടിയെ വളർത്താനും തളർത്താനും മറ്റാരെക്കാളും കഴിയുന്നത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉള്ളവർക്ക് മാത്രമാണ്.
ഞാനല്ല പ്രസ്ഥാനം...
നമ്മളാണ്...

'കോഴക്കാരെ മുന്നണിയിലേക്ക് കൊണ്ടുവരുന്നത് വിചിത്രം തന്നെ';മുഖ്യമന്ത്രിക്കെതിരെ തിരിച്ചടിച്ച് ചാമക്കാല'കോഴക്കാരെ മുന്നണിയിലേക്ക് കൊണ്ടുവരുന്നത് വിചിത്രം തന്നെ';മുഖ്യമന്ത്രിക്കെതിരെ തിരിച്ചടിച്ച് ചാമക്കാല

'ഇതാണ് സമൂഹത്തിനുള്ള എന്റെ മറുപടി'; രോഹിത് വെമുലയുടെ സഹോദരൻ അഭിഭാഷകനായി, ട്വീറ്റുമായി രാധിക വെമുല'ഇതാണ് സമൂഹത്തിനുള്ള എന്റെ മറുപടി'; രോഹിത് വെമുലയുടെ സഹോദരൻ അഭിഭാഷകനായി, ട്വീറ്റുമായി രാധിക വെമുല

കോൺഗ്രസിനെ ആര് നയിക്കണമെന്ന് ലീഗ് തിരുമാനിക്കുന്നത് വിചിത്രം, യുഡിഎഫ് അപ്രസക്തമായെന്നും പിണറായികോൺഗ്രസിനെ ആര് നയിക്കണമെന്ന് ലീഗ് തിരുമാനിക്കുന്നത് വിചിത്രം, യുഡിഎഫ് അപ്രസക്തമായെന്നും പിണറായി

ബിജെപി അത്യന്തം അപകടകാരി, ബിജെപിക്ക് നിശബ്ദ പിന്തുണ നല്‍കുന്നവരായി യുഡിഎഫ് മാറിയെന്ന് വിജയരാഘവൻബിജെപി അത്യന്തം അപകടകാരി, ബിജെപിക്ക് നിശബ്ദ പിന്തുണ നല്‍കുന്നവരായി യുഡിഎഫ് മാറിയെന്ന് വിജയരാഘവൻ

English summary
Bindu Krishna about Congress failure in local body elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X