കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിതാവിന്റെ മൃതദേഹം മോർച്ചറിയിൽ; മറ്റൊരാൾക്ക് ഭക്ഷണം എത്തിച്ച് മക്കൾ, ആരോഗ്യവകുപ്പിന്റെ വീഴ്ച

Google Oneindia Malayalam News

കൊല്ലം: ആരോഗ്യവകുപ്പിന്റെ ഗുരുതര അനാസ്ഥയെ തുടര്‍ന്ന് കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ കിടന്നത് അഞ്ച് ദിവസം. ചികിത്സ കേന്ദ്രത്തിലെ പിഴവിനെ തുടര്‍ന്നാണിത്. കൊല്ലം തലവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞാണ് ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്ക് ഇരയായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സുലൈമാന്‍ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

kollam

സുലൈമാന്‍ മരിച്ചിട്ടും ബന്ധുക്കള്‍ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ രോഗിക്കായുള്ള ആഹാരവും മറ്റും കാര്യങ്ങളും എത്തിച്ചു നല്‍കുകയായിരുന്നു. തങ്ങളുടെ പിതാവ് പാരിപ്പള്ളിയില്‍ ചികിത്സയിലാണെന്ന് കരുതി മകന്‍ നൗഷാദാണ് സ്ഥിരമായി ഭക്ഷണം എത്തിച്ചുനല്‍കിയത്. ഇതെല്ലാം ആശുപത്രി അധികൃതര്‍ കൈപ്പറ്റുകയും ചെയ്തിരുന്നു.

ഒടുവില്‍ രോഗമുക്തനായ പിതാവിനെ വീട്ടിലേക്ക് കൂട്ടാന്‍ ഇഈ മാസം 16ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് മനസിലായത് ഇത്രയും നാള്‍ ഭക്ഷണവും മറ്റും എത്തിച്ച് നല്‍കിയത് സുലൈമാന്‍ എന്ന് പേരുള്ള മറ്റൊരാള്‍ക്കാണെന്ന്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വച്ചതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം നടത്തി. നാല് മണിക്കൂറിന് ശേഷമാണ് മനസിലായത് യാഥാര്‍ത്ഥ സുലൈമാന്‍ മെഡിക്കല്‍ കോളേജില്‍ വച്ച് ഈ മാസം 13ന് മരണപ്പെട്ടെന്ന്. പേരിലെ സാമ്യവും ആരോഗ്യവകുപ്പ് ജീവനക്കാരുടെ വീഴ്ചയുമാണ് ഇങ്ങനെയൊരു മനുഷ്യാവകാശ ലംഘനത്തിന് കാരണമായത്.

Recommended Video

cmsvideo
റഷ്യൻ വാക്സിൻ ഇതാ ഇന്ത്യയിൽ..10 കോടി ഡോസുകൾ

English summary
body of a covid patient was kept in the mortuary for five days without being identified in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X