Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടിയം ബസ് അപകടത്തില്‍ മരണം മൂന്നായി: തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറും മരണത്തിന് കീഴടങ്ങി

കൊല്ലം: കൊട്ടിയം ഇത്തിക്കരയിൽ കെഎസ്ആർടിസി ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കെ.എസ്ആർടിസി കണ്ടക്ടർ താമരശ്ശേരി സ്വദേശി പിടി സുഭാഷും ബസ് ഡ്രൈവർ ലത്തീഫുമാണ് ആദ്യം മരിച്ചത്. തുടർന്ന് തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറും മരണത്തിന് കീഴടങ്ങി. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 26 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.


മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആർടിസി ഡീലക്സ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന കണ്ടെയ്‌നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

kottiyamaccident

പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും,ചേര്‍ന്നാണ് ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ദേശീയപാത വഴി വന്ന വാഹനങ്ങളിലാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളില്‍ എത്തിച്ചത്. പരിക്കേറ്റവരെ കൊട്ടിയം കിംസ്, കൊട്ടിയം ഹോളി ക്രോസ്, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ ലോറി ക്ലീനര്‍ക്കും ഗുരുതര പരിക്കേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+