കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് നീതിയുക്തമാക്കാന്‍ ‘സി വിജില്‍', തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്പ് സജ്ജം

Google Oneindia Malayalam News

കൊല്ലം: പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച നടപടികളെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ 'സി വിജില്‍' സജ്ജം. സിറ്റിസണ്‍ വിജിലന്റ് എന്ന വാക്കിന്റെ ചുരുക്കരൂപമാണ് സി വിജില്‍. ഈ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ക്ക് പെരുമാറ്റ ചട്ടലംഘനങ്ങള്‍, തിരഞ്ഞെടുപ്പ് ചെലവുകള്‍ എന്നിവയെ സംബന്ധിച്ച പരാതികള്‍ തെളിവുകള്‍ സഹിതം ഉന്നയിക്കാം. പരാതികള്‍ ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടികള്‍ സ്വീകരിക്കും.

പെരുമാറ്റ ചട്ടലംഘനങ്ങളുടെ ചിത്രങ്ങള്‍, വീഡിയോ, ജിയോ ടാഗ് എന്നിവ ബന്ധപ്പെട്ട വരണാധികാരിക്ക് ലഭിക്കും വിധമാണ് ആപ്പിന്റെ രൂപകല്‍പ്പന. ആധികാരികത ഉറപ്പാക്കാന്‍ ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ അനുവദിക്കുന്ന അഞ്ച് നിമിഷം പ്രയോജനപ്പെടുത്താം. മുന്‍കൂട്ടി തയ്യാറാക്കിയ ചിത്രങ്ങളോ ദൃശ്യങ്ങളോ അംഗീകരിക്കില്ല. പരാതി അയച്ചുകഴിഞ്ഞാല്‍ അയക്കുന്ന വ്യക്തിയുടെ മൊബൈല്‍ നമ്പരിലേക്ക് ഒരു കോഡ് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് പരാതിയുടെ നിലവിലെ സ്ഥിതി കണ്ടെത്താം.

ec

പരാതി അയക്കുന്ന ആളിന് വ്യക്തി വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള സംവിധാനവും ഉണ്ട്. കലക്‌ട്രേറ്റിലെ സി-വിജില്‍ കണ്‍ട്രോള്‍ റൂമില്‍ സ്വീകരിക്കുന്ന പരാതികള്‍ ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, റിസര്‍വ് ടീം എന്നീ സ്‌ക്വാഡുകള്‍ പരിശോധിക്കും. പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ സി-വിജില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം. ആന്‍ഡ്രോയ്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ നിന്ന് ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

English summary
C Vigil mobile application by Election Commission for a fair election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X