കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈവോള്‍ട്ടേജ് വൈദ്യുതി ലൈന്‍ കടന്ന് പോകുന്ന വഴിക്ക് പുല്ലു പോലും കിളിര്‍ക്കില്ലെന്ന് കരുതിയവര്‍ക്ക് തെറ്റി; 'ഒന്നൊന്നര കൃഷി...' 40 ഹെക്ടറിൽ തളിർക്കുന്നത് 12,000 കശുമാവ്!!

  • By Desk
Google Oneindia Malayalam News

കൊല്ലം: ഹൈവോള്‍ട്ടേജ് വൈദ്യുതി ലൈന്‍ കടന്ന് പോകുന്ന വഴിക്ക് പുല്ലു പോലും കിളിര്‍ക്കില്ലെന്ന് കരുതിയവര്‍ക്ക് തെറ്റി. 110 കെ. വി. ലൈനിന് താഴെയുള്ള ഓയില്‍ പാം ഇന്ത്യ കോര്‍പറേഷന്റെ 40 ഹെക്ടറില്‍ തളിര്‍ക്കുന്നത് 12,000 കശുമാവിന്‍ തൈകള്‍. തൊഴിലും വരുമാനവും പ്രകൃതിസംരക്ഷണവും ഉറപ്പ് വരുത്തി കശുവണ്ടി വ്യവസായത്തിന് കൈത്താങ്ങാകുന്ന പദ്ധതി ചടയമംഗലം ബ്ലോക്ക് പഞ്ചായത്താണ് നടപ്പിലാക്കുന്നത്.

<strong>ശിവസേനയെ മെരുക്കാൻ ബിജെപി, മന്ത്രിസഭാ പുന:സംഘടനയിൽ ശിവസേനയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ഓഫർ!</strong>ശിവസേനയെ മെരുക്കാൻ ബിജെപി, മന്ത്രിസഭാ പുന:സംഘടനയിൽ ശിവസേനയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ഓഫർ!

ഈ വര്‍ഷാവസാനം തന്നെ 20,000 തൈകള്‍ നടുകയാണ് ലക്ഷ്യം. ഒന്നാംഘട്ടത്തില്‍ 6,000 തൈകള്‍ നട്ടു. മൂന്ന് വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന അധികം ഉയരത്തില്‍ വളരാത്ത അത്യുല്പാദനശേഷിയുള്ള കശുമാവിന്‍ തൈകളാണിവ. ഇപ്പോഴുള്ള 12,000ന് പുറമെ 4,000 കശുമാവിന്‍ തൈകള്‍ കൂടി ഓയില്‍പാം പരിസരത്തും മറ്റു 4000 തൈകള്‍ കോട്ടുക്കല്‍ ജില്ലാ കൃഷി ഫാമിലുമാണ് ഇനി നടുക. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കൊട്ടിയം ഫാക്ടറിയിലെ നഴ്സറിയില്‍ ഉദ്പാദിപ്പിച്ച കശുമാവിന്‍ തൈകള്‍ സൗജന്യമായാണ് പദ്ധതിയിലേക്ക് ലഭ്യമാക്കുന്നത്.

Cashew Industry

തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനമാണ് പൂര്‍ണമായും വിനിയോഗിക്കുന്നത്. കൂലിയിനത്തില്‍ നല്‍കുന്ന മൂന്നു കോടിയലധികം രൂപയാണ് പദ്ധതിക്കുള്ള ആകെ ചെലവ്. തൈകള്‍ നടുന്നതിനൊപ്പം പരിപാലന ചുമതലയും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ദിവസവും ഇരുന്നൂറിലേറെ പേര്‍ക്ക് ഇവിടെ ജോലി ലഭിക്കുന്നു.

ചിതറ, ഇട്ടിവ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 30,000 തൊഴില്‍ദിനങ്ങള്‍ ഇതുവരെ ലഭിച്ചു കഴിഞ്ഞു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇതു ഒന്നര ലക്ഷമാകും. ജല ദൗര്‍ലഭ്യം കണക്കിലെടുത്ത് ഓയില്‍ പാം പരിസരത്ത് പുതിയ കുളം നിര്‍മിച്ചു. നാല് കുളങ്ങള്‍ കൂടി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. തൈകള്‍ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ആയിരം ഹെക്ടര്‍ സ്ഥലത്തു നിര്‍മിച്ച ജൈവവേലി പ്രകൃതി സംരക്ഷണത്തിനുള്ള വേറിട്ട പ്രവര്‍ത്തനമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി വ്യക്തമാക്കി.

English summary
Cashew Industry by ensuring employment, income and natural protection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X