കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ജില്ലയില്‍ കന്നുകാലി സെന്‍സസ്; ഇരുപതാമത് കന്നുകാലി സെന്‍സസ് മേയ് 31 വരെ നടക്കും!!

  • By Desk
Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ കന്നുകാലി മൃഗപക്ഷി സെന്‍സസ് തുടങ്ങി. ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഇരുപതാമത് കന്നുകാലി സെന്‍സസ് മേയ് 31 വരെയാണ് നടക്കുക. 6.5 ലക്ഷം വീടുകളിലാണ് കണക്കെടുപ്പ്. 225 ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരാണ് എന്യൂമറേറ്റര്‍മാരാകുന്നത്.

<strong>കുട്ടികളെ സാമൂഹ്യ ശാസ്ത്രബോധമുള്ളവരാക്കണം; എല്ലാ കുട്ടികളേയും സംരക്ഷിക്കാനും സുരക്ഷിതരാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മേഴ്സിക്കുട്ടിയമ്മ</strong>കുട്ടികളെ സാമൂഹ്യ ശാസ്ത്രബോധമുള്ളവരാക്കണം; എല്ലാ കുട്ടികളേയും സംരക്ഷിക്കാനും സുരക്ഷിതരാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മേഴ്സിക്കുട്ടിയമ്മ

കന്നുകാലികള്‍, കോഴി, കാട, ആടുകള്‍, താറാവുകള്‍, നായ്ക്കള്‍ മൃഗ പക്ഷികള്‍, മറ്റ് വളര്‍ത്തുമൃഗങ്ങള്‍ എന്നിവയുടേയും മത്സ്യസമ്പത്ത്, മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവയുടേയും എണ്ണം ഡിജിറ്റലായി ലിംഗ, വര്‍ഗ്ഗ, പ്രായം എന്നിങ്ങനെ അടിസ്ഥാനമാക്കി കണക്കാക്കും.

Cattle Census

സെന്‍സസ് അടിസ്ഥാനമാക്കി മൃഗസംരക്ഷണ മേഖലയിലെ പദ്ധതികള്‍ കൃത്യമായി ആസൂത്രണം ചെയ്യാനാകുമെന്ന് നോഡല്‍ ഓഫീസര്‍ ഡോ. ഡി. സുഷമ കുമാരി പറഞ്ഞു. ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. എം. സാബു, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ. കെ. തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. ഡി. ഷൈന്‍കുമാര്‍, ഡോ. ബി. അജിത് ബാബു എന്നിവര്‍ പങ്കെടുത്തു.
English summary
Cattle Census in Kollam District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X