യുഎഇ സ്വദേശിയിൽ നിന്ന് 63 ലക്ഷം രൂപ തട്ടിയെടുത്തു; കൊല്ലം സ്വദേശിക്കെതിരെ സിബിഐ കേസ്
ന്യൂഡല്‍ഹി: തട്ടിപ്പ് കേസിൽ മലയാളിക്കെതിരെ കേസെടുത്ത് സിബിഐ. കൊല്ലം സ്വദേശി മേതി എൽസ ജോസഫിനെതിരെയാണ് കേസ്. യുഎഇയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികളുടെ ഭാഗമായിട്ടാണ് നിലവിൽ സിബിഐ കേസ് എടുത്തിരിക്കുന്നത് എന്നാണ് വിവരം.
യുഎഇ സ്വദേശിയിൽ നിന്ന് 279500 ദിർഹം( 63 ലക്ഷം രൂപ) തട്ടിയെടുത്തു എന്നാണ് കേസ്.ബിസിനസ് ആവശ്യങ്ങള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. തട്ടിയെടുത്ത പണം കൊല്ലം സ്വദേശിയുടെ അക്കൗണ്ടിലേക്ക് അയച്ചതിന് പിന്നാലെയാണ് കേസ്. യുഎഇയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്. കുറ്റകൃത്യത്തിൽ ഒരാൾക്ക് കൂടി പങ്കുണ്ടെന്നാണ് സിബിഐ പറയുന്നത്.













Click it and Unblock the Notifications