ബസിന് മുകളില്‍ പൂത്തിരി നിരത്തി കത്തിച്ച് ആഘോഷം; സംഭവം വിനോദയാത്രയ്ക്ക് മുന്‍പ്
കൊല്ലം: വിനോദയാത്ര പുറപ്പെടും മുന്‍പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് ആഘോഷം. പൂത്തിരിയില്‍ നിന്നുളള തീ ബസിന് മുകളിലേക്ക് പടര്‍ന്നിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. കൊല്ലം പെരുമണ്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ ആണ് പൂത്തിരി കത്തിച്ച് ആഘോഷം നടന്നത്. ഒരാഴ്ച മുന്‍പു നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ജൂണ്‍ 26നാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുമായി വിനോദയാത്ര പുറപ്പെടും മുന്‍പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചത്. വിദ്യാര്‍ഥികളെ ആവേശത്തില്‍ ആക്കാന്‍ ബസ് ജീവനക്കാര്‍ തന്നെയാണ് പൂത്തിരി കത്തിച്ചതെന്നാണ് വിവരം.

പൂത്തിരിയില്‍ നിന്നുളള തീ ബസിന് മുകളിലേക്ക് പടര്‍ന്നതാണ് അപകടമുണ്ടാക്കിയത്. മറ്റ് രണ്ട് ബസുകള്‍ കൂടി ഉണ്ടായിരുന്നു. വാഹനങ്ങള്‍ തമ്മില്‍ നടത്തിയ മത്സര പ്രകടനത്തിനിടെയായിരുന്നു അപകടം. ജീവനക്കാരന്‍ വേഗത്തില്‍ തീയണച്ചതാണ് മറ്റ് ബസുകളിലേക്കു തീപടരാതെ രക്ഷയായത്.
അല്ലേലും റിമി സിംപിളാ... എയർപോർട്ടിലെ ചേച്ചിമാർക്കൊപ്പം സെൽഫിയുമായി റിമി ടോമി
പൂത്തിരി ആഘോഷത്തില്‍ കോളജിന് പങ്കില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. കേരളത്തിന് പുറത്തേക്ക് വിദ്യാര്‍ഥികളുമായി വിനോദയാത്ര പോയിരിക്കുകയാണ് ബസ്. ബസിന് തെിരെ നടപടി ഉണ്ടാകുമെന്ന് മോട്ടര്‍വാഹന ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെയും വിവിധ നിയമലംഘനത്തിന് ഈ ബസിനെതിരെ നടപടി എടുത്തിട്ടുണ്ട്. വിനോദയാത്ര കഴിഞ്ഞ് കേരളത്തില്‍ എത്തിയ ഉടന്‍ പിടികൂടുമെന്നാണ് വിവരം.












Click it and Unblock the Notifications