കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചടയമംഗലത്ത് പോര് കനക്കും: സിപിഐയുടെ കുത്തക തകർക്കാൻ യുഡിഎഫ്, ഒപ്പം നിർത്താൻ, എൽഡിഎഫ്.. ത്രികോണ മത്സരം

Google Oneindia Malayalam News

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഊർജ്ജിതമാകുമ്പോൾ ചടയമംഗലം നിയോജകമണ്ഡലത്തിൽ പോരാട്ടം ശക്തമാകും. സിപിഐയുടെ കുത്തക സീറ്റ് പിടിച്ചെടുക്കുന്നതിനായി തിരക്കിട്ട പ്രചാരണത്തിലാണ് യുഡിഎഫ്. എന്നാൽ ഇടതു കോട്ടയായ ചടയമംഗലത്ത് മറ്റൊരു മുന്നണിക്കും ഒരു വിള്ളലും ഉണ്ടാവില്ലെന്നും ജനവിധി തങ്ങൾക്കൊപ്പം തന്നെയായിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്. അതേ സമയം കേരളത്തിൽ ആധിപത്യം ഉറപ്പാക്കാൻ ശ്രമിക്കുന്ന ബിജെപി ശക്തമായ പോരാട്ടം നടത്തി മണ്ഡലത്തിൽ സാന്നിധ്യം അറിയിക്കാനാണ് ശ്രമിക്കുന്നത്.

പ്രചരണ ചൂടിൽ തളിപ്പറമ്പ്; ആദ്യഘട്ട പൊതുപര്യടനം പൂർത്തിയാക്കി ഗോവിന്ദൻ മാസ്റ്റർ, പിന്നാലെ മറ്റ് സ്ഥാനാർഥികളുംപ്രചരണ ചൂടിൽ തളിപ്പറമ്പ്; ആദ്യഘട്ട പൊതുപര്യടനം പൂർത്തിയാക്കി ഗോവിന്ദൻ മാസ്റ്റർ, പിന്നാലെ മറ്റ് സ്ഥാനാർഥികളും

Recommended Video

cmsvideo
#KLElection 2021 ഇടതുകോട്ടയില്‍ വിള്ളല്‍ വീഴുമോ?; ചടയമംഗലത്ത് തീപാറും പോരാട്ടം

ചടയമംഗലം മണ്ഡലം രൂപീകരിച്ച ശേഷം 2001 ൽ ഒരിക്കൽ മാത്രമാണ് ചടയമംഗലം യുഡിഎഫിന് ലഭിച്ചത്. എൽഡിഎഫിന്റെ ഉറച്ച കോട്ട ഇത്തവണയും തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് മുന്നണി. ജെ ചിഞ്ചുറാണിയാണ് എൽഡിഎഫ് ടിക്കറ്റിൽ ഇത്തവണ മത്സരിക്കുന്നത്. ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കിയതോടെ വൻതോതിലുള്ള പ്രതിഷേധങ്ങളാണ് ചടയമംഗലത്ത് ഉടലെടുത്തത്. എന്നാൽ പിന്നീട് ഇതെല്ലാം അവസാനിച്ചത് മുന്നണിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

 chadayamangalam-16

ചടയമംഗലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത് നാട്ടുകാരനായ എംഎം നസീറിനെയാണ്. മൂന്ന് സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോഴും യുഡിഎഫിന് മേൽക്കൈ നേടാനാവുന്നത് വോട്ടർമാർക്ക് പരിചിതനായ നേതാവിനെ സ്ഥാനാർത്ഥിയാക്കി എന്നതിനാണ്. ചടയമംഗലം മണ്ഡലത്തിന് സ്വന്തമായി ഒരു താലൂക്ക് ആസ്ഥാനം എന്ന വാഗ്ധാനമാണ് യുഡിഎഫ് മുന്നോട്ടുവെക്കുന്ന വലിയ വാഗ്ദാനങ്ങളിലൊന്ന്.

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

മണ്ഡലത്തെ പ്രതിനിധീകരിച്ച സിപിഐ എംഎൽഎ മുല്ലക്കര രത്‌നാകരൻ എടുത്തുപറയത്തക്ക ഒരു വികസനവും മണ്ഡലത്തിൽ കൊണ്ടുവന്നിട്ടില്ലെന്നും യുഡിഎഫ് ആരോപിക്കുന്നു. കഴിഞ്ഞ കഴിഞ്ഞ 15 വർഷമായി മുല്ലക്കര രത്നാകരനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് വരുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിച്ച വോട്ടിന്റെ ബലത്തിലാണ് ബിജെപി ഇത്തവണ പ്രചാരണത്തിനിറങ്ങിയിട്ടുള്ളത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനത്തിനെയാണ് ഇതേ ലക്ഷ്യവുമായി ബിജെപി കളത്തിലിറക്കിയിട്ടുള്ളത്. യുഡിഎഫും ബിജെപിയും പ്രചാരണം ശക്തമാക്കുന്നതോടെ ത്രികോണ മത്സരത്തിന് വേദിയാവുന്ന ചടയമംഗലത്ത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നീക്കങ്ങളായിരിക്കും നടക്കുക.

പണിക്ക് വിളിക്കരുത്, കടയില്‍ നിന്ന് സാധനം വാങ്ങരുത്; പാര്‍ട്ടി വിട്ടവര്‍ക്കെതിരെ ലീഗിന്‍റെ ബഹിഷ്കരണംപണിക്ക് വിളിക്കരുത്, കടയില്‍ നിന്ന് സാധനം വാങ്ങരുത്; പാര്‍ട്ടി വിട്ടവര്‍ക്കെതിരെ ലീഗിന്‍റെ ബഹിഷ്കരണം

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദുരൂഹമരണം അമിത് ഷാ സത്യം വെളിപ്പെടുത്തണമെന്ന് മുല്ലപ്പള്ളിസ്വർണക്കടത്തുമായി ബന്ധപ്പെട്ട ദുരൂഹമരണം അമിത് ഷാ സത്യം വെളിപ്പെടുത്തണമെന്ന് മുല്ലപ്പള്ളി

പ്രചാരണത്തിനെത്തിയ പിഷാരടിക്ക് കുട്ടിനേതാവ് വഴി കിട്ടിയത് കിടിലന്‍ പണി; അതും 3 തവണ, ഒടുവില്‍ മുങ്ങിപ്രചാരണത്തിനെത്തിയ പിഷാരടിക്ക് കുട്ടിനേതാവ് വഴി കിട്ടിയത് കിടിലന്‍ പണി; അതും 3 തവണ, ഒടുവില്‍ മുങ്ങി

ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം

English summary
Chadayamangalam fight will be between three alliances in assembly poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X