കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാന്‍ വക്കീല്‍ കുപ്പായത്തില്‍ എത്തിയത് ചാണ്ടി ഉമ്മന്‍

Google Oneindia Malayalam News

കൊല്ലം: കേരള കോണ്‍ഗ്രസ് ബി നേതാവും പത്തനാപുരം എംഎല്‍എയുമായി കെബി ഗണേഷ് കുമാറിന്‍റെ കാറ് ചവറയില്‍ വെച്ച് അടിച്ച് തകര്‍ത്ത കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ ഇറക്കാന്‍ എത്തിയത് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. കരുനാഗപ്പള്ളി കോടതിയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ ചാണ്ടി ഉമ്മന്‍ അഭിഭാഷക കുപ്പായം അണിഞ്ഞ് എത്തിയത്. വധശ്രമം അടക്കമുള്ള തെളിവുകളായിരുന്നു കെബി ഗണേഷ് കുമാറിന് എതിരായ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരുന്നത്.

gaenes

എന്നാല്‍ ഈ വകുപ്പുകള്‍ നില നില്‍ക്കില്ലെന്നായിരുന്നു പ്രതികള്‍ക്ക് വേണ്ടി ഹാജരായ ഉമ്മന്‍ അടക്കമുള്ള അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചത്. ചാണ്ടി ഉമ്മനെ കൂടാതെ മൂന്നോളം അഭിഭാഷകരും കോടതിയിലെത്തിയിരുന്നു. തികച്ചും യാദ്യശ്ചികമായിട്ടാണ് അഭിഭാഷക വേഷത്തില്‍ കോടതിയില്‍ എത്തേണ്ടി വന്നതെന്ന് ചാണ്ടി ഉമ്മന്‍ കോടതിക്ക് മുമ്പില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു കോടതിയില്‍ ചാണ്ടി ഉമ്മന്‍ അഭിഭാഷക വേഷമണിഞ്ഞെത്തുന്നത്. ഇത് പ്രവര്‍ത്തകരിലും ആവേശം നിറച്ചു. പൊലീസിന്‍റേയും വാദം കേട്ടതിന് ശേഷം ആറ് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. കോടതിയില്‍ നിന്നും മടങ്ങിയ ചാണ്ടി ഉമ്മന്‍ കൊല്ലത്തെ വിവിധ പാര്‍ട്ടി പരിപാടികളിലും പങ്കെടുത്തതിന് ശേഷമാണ് ജില്ല വിട്ടത്.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

l

English summary
Chandy Oommen came to release the Youth Congress workers on bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X