കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി സ്ഥാനാര്‍ഥി വിവേക് ഗോപനെ പൊരിച്ച് സ്ത്രീകള്‍; മോദിയച്ഛന്‍ പറഞ്ഞത്... കൂട്ടച്ചിരിയും

Google Oneindia Malayalam News

കൊല്ലം: നടന്‍ വിവേക് ഗോപനാണ് ചവറയിലെ ബിജെപി സ്ഥാനാര്‍ഥി. ഇദ്ദേഹത്തിന്റെ പ്രചാരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വോട്ട് ചോദിച്ചെത്തിയപ്പോള്‍ സ്ത്രീകള്‍ വിവേക് ഗോപനോട് ചില കാര്യങ്ങള്‍ ചോദിക്കുന്നതാണ് വീഡിയോ. പിന്നെ കൂട്ടത്തോടെ സ്ത്രീകള്‍ ചിരിക്കുന്നതും. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞത് സ്ഥാനാര്‍ഥി ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

v

ഇന്ധന വില വര്‍ധനവിനെ കുറിച്ചാണ് ഒരു സ്ത്രീ വിവേക് ഗോപനോട് ചോദിക്കുന്നത്. പെട്രോള്‍, ഡീസല്‍, ഗ്യാസ് പിന്നെ തൊഴിലുറപ്പ് പദ്ധതി എന്നീ വിഷയങ്ങള്‍ സ്ത്രീ അക്കമിട്ട് ചോദിക്കുന്നു. എല്ലാ കാര്യത്തിലും പരിഹാരമുണ്ടാകുമെന്ന് വിവേക് ഗോപന്‍ മറുപടി പറഞ്ഞു. എന്നാല്‍ ഇതിനിടെ സ്ത്രീയുടെ അടുത്ത മറുപടി. ഉണ്ടാവണം, മോദിയച്ഛന്‍ പറഞ്ഞത് പെട്രോള്‍ വില 50 രൂപയാകുമെന്നാണ്. പക്ഷേ, ഇപ്പോ 100 രൂപയായി.. എന്നും സ്ത്രീ പറഞ്ഞു. ഇതുകേട്ട് കൂടെയുള്ള സ്ത്രീകളെല്ലാം കൂട്ടത്തോടെ ചിരിക്കുന്നതും വീഡിയോയിലുണ്ട്.

സുരേഷ് ഗോപിക്ക് എന്തുപറ്റി? വീണ്ടും പ്രതിസന്ധി... ആദ്യം 30 ലക്ഷത്തിന് കണക്ക് പറയണം, സംഭവം ഇങ്ങനെ...സുരേഷ് ഗോപിക്ക് എന്തുപറ്റി? വീണ്ടും പ്രതിസന്ധി... ആദ്യം 30 ലക്ഷത്തിന് കണക്ക് പറയണം, സംഭവം ഇങ്ങനെ...

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

സീരിയലുകളില്‍ തിളങ്ങിയ നടനാണ് വിവേക് ഗോപന്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് അദ്ദേഹം ബിജെപി ബന്ധം പരസ്യമാക്കിത്. സ്ഥാനാര്‍ഥിയായേക്കുമെന്നും സൂചന വന്നു. അധികം വൈകാതെ ചവറ മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയുമായി. പ്രചാരണത്തിനിറങ്ങിയപ്പോഴുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നടന്‍ മമ്മൂട്ടി നായകനായി പുറത്തിറങ്ങാനിരിക്കുന്ന വണ്‍ എന്ന ചിത്രത്തിലും വിവേക് ഗോപന്‍ വേഷമിട്ടിട്ടുണ്ട്.

നടി ചിത്ര ശുക്ലയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
ചലച്ചിത്ര താരം കൃഷ്ണകുമാർ മനസ്സ് തുറക്കുമ്പോൾ | Krishna Kumar Interview | Oneindia Malayalam

English summary
Chavara BJP Candidate Actor Vivek Gopan Election Campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X