ചവറയില്‍ ഷിബു ബേബി ജോണിന് മുന്‍തൂക്കം; ഏഷ്യാനെറ്റ് -സിഫോര്‍ സര്‍വ്വേ പറയുന്നത് ഇങ്ങനെ
കൊല്ലം: ആര്‍എസ്പി ഇത്തവണ അഭിമാന പോരാട്ടം നടത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കൊല്ലം ജില്ലയിലെ ചവറ. മുന്‍ മന്ത്രി കൂടിയായ ഷിബു ബേബി ജോണാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇത്തവണ ഷിബി ബേബി ജോണിന് ചവറയില്‍ മുന്‍തൂക്കമുണ്ടെന്നാണ് ഏഷ്യാനെറ്റ് - സിഫോര്‍ സര്‍വ്വേ പറയുന്നത്. വലിയ പ്രതീക്ഷയോടെയാണ് ഷിബു ബേബി ജോണ്‍ ഇത്തവണ ചവറയില്‍ മത്സരിക്കുന്നത്.

എല്‍ഡിഎഫിന് വേണ്ടി ഇടത് സ്വതന്ത്രനായ സുജിത് വിജയനാണ് മത്സരിക്കുന്നത്. എന്ചരിച്ച എംഎല്‍എ എന്‍ വിജയന്‍പിള്ളയുടെ മകനാണ് സുജിത് വിജയന്‍. ബിജെപിക്ക് വേണ്ടി സീരിയല്‍ താരം വിവേക് ഗോപനാണ് മത്സരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് വിവേക് ഗോപനെ ബിജെപി കളത്തിലിറക്കിയത്.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
1977ല്‍ രൂപീകൃതമായ മണ്ഡലമാണ് ചവറ. അന്ന് മുതല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വരെ ചവറ ആര്‍എസ്പിയെയാണ് പിന്തുണച്ചത്. ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാനാണ് ആര്‍എസ്പി ലക്ഷ്യമിടുന്നത്. എന്നാല്‍ ആര്‍എസ്പിയുടെ കൊടി താഴ്ത്തിക്കെട്ടിയ വിജയന്‍പിള്ളയുടെ മകനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. തീരദേശ വോട്ടുകള്‍ ചവറയുടെ വിധി നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം












Click it and Unblock the Notifications