കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനം ആഘോഷിച്ചു
കൊല്ലം: ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ആഘോഷ പരിപാടികള്‍ സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ശിശുദിന റാലിയും അദ്ദേഹം ഫഌഗ് ഓഫ് ചെയ്തു.
റാലിക്കു ശേഷം നടന്ന സംഗമം കുട്ടികളുടെ പ്രധാനമന്ത്രി ഇഞ്ചവിള ഗവണ്‍മെന്റ് എല്‍.പി.എസ് വിദ്യാര്‍ഥിനി എസ്.ആര്‍. ചിത്തിര ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് അഞ്ചാലുംമൂട് ഗവണ്‍മെന്റ് എച്ച്.എസിലെ ബി. ഇഷ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ സ്പീക്കര്‍ ഇരവിപുരം സെന്റ് ജോണ്‍സ് സൂകൂള്‍ വിദ്യാര്‍ഥിനി സൈന നാസിം പ്രസംഗിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് ശിശുദിന സന്ദേശം നല്‍കി. ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം എ.ഡി.സി(ജനറല്‍) ടി.കെ. സയൂജ നിര്‍വഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ആര്‍. സന്തോഷ്, ട്രഷറര്‍ അഡ്വ. പി. സജി, ഷണ്‍മുഖദാസ്, ബാലന്‍, ബോയ്‌സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മുംതാസ് ബായ് എന്നിവര്‍ പങ്കെടുത്തു. ഐറിഷ് ടോമി സ്വാഗതവും പാര്‍വ്വതി നന്ദിയും പറഞ്ഞു












Click it and Unblock the Notifications