കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്തേവാസികള്‍ക്ക് ആശ്വാസമാകും... സര്‍ക്കാര്‍ ഹോമുകളിളെല്ലാം കൂടുതല്‍ സൗകര്യങ്ങള്‍, ജില്ലയില്‍ ഒരെണ്ണം എന്ന തോതില്‍ കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും പരിപാലനത്തിനുള്ള കേന്ദ്രങ്ങള്‍

  • By Desk
Google Oneindia Malayalam News

കൊല്ലം: സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിര്‍മിച്ച പുതിയ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ നാടിന് സമര്‍പ്പിച്ചു. അന്തേവാസികള്‍ക്ക് ആശ്വാസമാകും വിധം സര്‍ക്കാര്‍ ഹോമുകളിളെല്ലാം കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

<strong>കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു, പ്രതികളിൽ നിന്നും കണ്ടെത്തിയത് ഇരുപതു പാക്കറ്റ് കഞ്ചാവു പൊതി!!</strong>കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു, പ്രതികളിൽ നിന്നും കണ്ടെത്തിയത് ഇരുപതു പാക്കറ്റ് കഞ്ചാവു പൊതി!!

ജില്ലയില്‍ ഒരെണ്ണം എന്ന തോതില്‍ കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും പരിപാലനത്തിനുള്ള കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തും. സര്‍ക്കാരിന്റെ ആയിരംദിന പരിപാടികളുടെ ഭാഗമായി ആക്രമണങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും കലാ-കായിക രംഗത്ത് വളര്‍ച്ചയും ഉറപ്പാക്കുന്നതിന് തേജോമയ എന്ന പേരില്‍ പുതിയ ഹോമുകള്‍ തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

KK Shylaja

വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയര്‍ വി.രാജേന്ദ്ര ബാബു അവാര്‍ഡുകള്‍ വിതരണം ചെയ്തു. എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി. ബാലാവകാശ കമ്മീഷന്‍ അംഗം സി.ജെ ആന്റണി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കോമളകുമാരി, വാര്‍ഡ് അംഗം എ.കെ.ഹഫീസ്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ ഗീതാകുമാരി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ഐ. നസീം പങ്കെടുത്തു.
English summary
Childrens home's building inagurated by KK Shylaja in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X