കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

2500 രൂപയ്ക്ക് ചൂരിദാർ ഓഡർ ചെയ്തു; ഓൺലൈൻ തട്ടിപ്പിൽ പെൺകുട്ടിക്ക് നഷ്ടമായത് 1 ലക്ഷത്തോളം രൂപ

Google Oneindia Malayalam News

കൊല്ലം; ഓൺലൈൻ ആപ്ലിക്കേഷനിലൂടെ ചൂരിദാർ ഓഡർ ചെയ്ത പെൺകുട്ടിയെ കബിളിപ്പിച്ച് 1 ലക്ഷം തട്ടി ഓൺലൈൻ തട്ടിപ്പ് സംഘം. അഞ്ചുകല്ലുംമൂട് സ്വദേശിയായ കോളജ് വിദ്യാർഥിനിയാണു തട്ടിപ്പിന് ഇരയായത്.മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരുന്നു പെൺകുട്ടി ചൂരിദാർ ഓഡർ ചെയ്തത്.

Recommended Video

cmsvideo
പാലക്കാട്: പട്ടാമ്പി സർക്കാർ സംസ്‌കൃത കോളേജിന് 10 കോടി രൂപയുടെ ഇൻഡോർ സ്റ്റേഡിയം

2500 രൂപയുടെ ചൂരിദാറായിരുന്നു ആദ്യം ഓഡർ ചെയ്തത്. എന്നാൽ കിട്ടിയ ചൂരിദാർ ഉപയോഗ യോഗ്യമല്ലാത്തതിനാൽ പെൺകുട്ടി തിരിച്ച് നൽകി. പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതിരുന്നതോടെ പെൺകുട്ടി ആപ്ലിക്കേഷനിൽ കണ്ട കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ടു.
തുടർന്ന് പണം തിരികെ നൽകാമെന്ന് തെറ്റിധരിപ്പിച്ച് എടിഎം നമ്പർ തട്ടിപ്പ് സംഘം കൈക്കലാക്കുകയായിരുന്നു.

online

ആദ്യം സഹോദരന്റെ കാർഡ് നമ്പർ ആയിരുന്നു നൽകിയത്. എന്നാൽ അതിൽ പണം ഇല്ലാത്തതിനാൽ സംഘം മറ്റൊരു കാർഡ് ആവശ്യപ്പെട്ടു. ഇതോടെ പെൺകുട്ടി അച്ഛന്റെ കാർഡ് നമ്പർ നൽകി. തുടർന്ന് നിരവധി തവണ ഒടിപി നമ്പർ ലഭിച്ചപ്പോഴെല്ലാം ഇടപാട് നടത്താനെന്ന തരത്തിൽ തെറ്റിധരിപ്പ് കൈക്കലാക്കി. ഇതിനിടെ അക്കൗണ്ടിൽ നിന്ന് 90,000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി.

തട്ടിപ്പ് മനസിലാക്കിയതോടെ പെൺകുട്ടിയും കുടുംബവും പോലീസിൽ പരാതി നൽകി. അതേസമയം പ്രാഥമിക അന്വേഷണത്തിൽ ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ദളിതരെ മനുഷ്യരായി കാണാന്‍ ബിജെപിയും സിപിഎമ്മും തയ്യാറാകുന്നില്ല; രൂക്ഷമായി വിമർശിച്ച് മുല്ലപ്പള്ളിദളിതരെ മനുഷ്യരായി കാണാന്‍ ബിജെപിയും സിപിഎമ്മും തയ്യാറാകുന്നില്ല; രൂക്ഷമായി വിമർശിച്ച് മുല്ലപ്പള്ളി

ജനറൽ ആശുപത്രിയിൽ 7.5 കോടിയുടെ കാത്ത് ലാബും കാർഡിയാക് ഐസിയുവും; ഉദ്ഘാടനം ചൊവ്വാഴ്ചജനറൽ ആശുപത്രിയിൽ 7.5 കോടിയുടെ കാത്ത് ലാബും കാർഡിയാക് ഐസിയുവും; ഉദ്ഘാടനം ചൊവ്വാഴ്ച

റഫേൽ ഇരട്ടി കരുത്ത്;ചൈനയെ നേരിടാൻ വ്യോമസേന സജ്ജം,ഏത് ഏറ്റുമുട്ടലിനും തയ്യാറാണെന്നാണ് വ്യോമസേന മേധാവിറഫേൽ ഇരട്ടി കരുത്ത്;ചൈനയെ നേരിടാൻ വ്യോമസേന സജ്ജം,ഏത് ഏറ്റുമുട്ടലിനും തയ്യാറാണെന്നാണ് വ്യോമസേന മേധാവി

English summary
Churidar ordered for Rs 2,500; Girl loses Rs 1 lakh in online scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X