കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതി, കൊല്ലത്ത് അഞ്ചു കോടി വീതം ചെലവില്‍ നാല് സ്‌കൂളുകൾ

Google Oneindia Malayalam News

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയില്‍ നിർമ്മാണം പൂർത്തിയായത് നാല് സ്കൂൾ കെട്ടിടങ്ങൾ. നിയോജകമണ്ഡലം അടിസ്ഥാനമാക്കി അഞ്ചു കോടി രൂപ വീതം ചെലവില്‍ നിര്‍മാണം പൂര്‍ത്തിയായ നാല് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കൊല്ലം നിയോജക മണ്ഡലത്തിലെ അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ കൊട്ടാരക്കര സര്‍ക്കാര്‍ എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ്, കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ ശൂരനാട് സര്‍ക്കാര്‍ എച്ച് എസ് എസ്, കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ കരുനാഗപ്പള്ളി സര്‍ക്കാര്‍ എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് എന്നീ വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

 'സംഘർഷം മൂത്ത അതിർത്തിയിലെ പാംഗോംഗിൽ ചൈനീസ് ടൂറിസ്റ്റുകൾ'! വീഡിയോ വൈറൽ, സത്യമെന്ത്? 'സംഘർഷം മൂത്ത അതിർത്തിയിലെ പാംഗോംഗിൽ ചൈനീസ് ടൂറിസ്റ്റുകൾ'! വീഡിയോ വൈറൽ, സത്യമെന്ത്?

ഭൗതിക സൗകര്യ വികസനത്തിലൂടെ സംസ്ഥാനത്ത് സാങ്കേതിക വിദ്യാ സൗഹൃദമായ അന്തരീക്ഷത്തിലൂന്നിയ പൊതുവിദ്യാഭ്യാസം സൃഷ്ടിക്കാന്‍ സാധിച്ചെന്ന് ഉദ്ഘാടനം വെർച്വലായി നിർവ്വഹിക്കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും വിദ്യാഭ്യാസ നിലവാര സൂചികയില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.

kollam

കൊല്ലം നിയോജകമണ്ഡലത്തിലെ അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉദ്ഘാടന ചടങ്ങില്‍ എം മുകേഷ് എം എല്‍ എ യും, കൊട്ടാരക്കര മണ്ഡലത്തിലെ കൊട്ടാരക്കര സര്‍ക്കാര്‍ എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി, അയിഷാ പോറ്റി എം എല്‍ എ എന്നിവരും, കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ ശൂരനാട് സര്‍ക്കാര്‍ എച്ച് എസ് എ ന്‍ എം എല്‍ എസില്‍ കെ സോമപ്രസാദ് എം പി, കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ എന്നിവരും, കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ കരുനാഗപ്പള്ളി സര്‍ക്കാര്‍ എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസില്‍ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ യും പങ്കെടുത്തു.

പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് ഉയർന്ന പരിഗണനയാണ് കഴിഞ്ഞ നാല് വർഷവും നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൗതിക സൗകര്യ വികസനത്തിന് കിഫ്‌ബി വഴി മാത്രം 3129 കോടി രൂപയാണ് സർക്കാർ ചിലവഴിക്കുന്നത്. 141 വിദ്യാലയങ്ങൾക്ക് 5 കോടി രൂപ, 395 വിദ്യാലയങ്ങൾക്ക് 3 കോടി രൂപ, 446 വിദ്യാലയങ്ങൾക്ക് 1 കോടി രൂപ എന്ന നിലയിൽ 2336 കോടി രൂപ സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കാൻ വിനിയോഗിക്കുന്നു. ഹൈടെക്ക് ക്ലാസ്മുറികൾക്കായി 793 കോടി രൂപയും കേരളം പൊതുവിദ്യാഭ്യാസ മേഖലയിൽ ചിലവഴിക്കുകയാണ്.

English summary
CM Pinarayi Vijayan inaugurated four schools in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X