ലോക്ക് ഡൗണ്‍ ലംഘിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു, കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കൊല്ലം: ലോക്ക് ഡൗണ്‍ ലംഘിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് ഒബിസി വിഭാഗം കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റും സേവാദള്‍ ജില്ലാ നേതാവുമായ ഷിജു പടിഞ്ഞാറ്റിന്‍കരയാണ് അറസ്റ്റിലായത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇയാള്‍ ജനങ്ങളോട് ലോക്ക്ഡൗണ്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്തത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു ഇയാള്‍ ലോക്ക് ഡൗണ്‍ ലംഘിക്കാന്‍ ഫേസ്ബുക്ക് ലൈവിലൂടെ ആഹ്വാനം ചെയ്തത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൊട്ടാരക്കരയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപി്ച ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ലഹളയ്ക്ക് ഇയാള്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ഇയാളുടെ വീഡിയോയില്‍ പൊലീസ് ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന പരാമര്‍ശങ്ങളും ഉണ്ടായിരുന്നു.
Recommended Video
ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി ലഭിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. സോഷ്യല്‍ മീഡിയ വഴി പലരെയും അധിക്ഷേപിച്ചതിന് ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൊട്ടാരക്കര സിഐ ജോസഫ് ലിയോണ്‍, എസ്‌ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications