Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേഷ് കുമാര്‍, താങ്കള്‍ എവിടെയാണ്; പിവി അന്‍വറിനെയാണോ മാതൃകയാക്കിയത്; ചോദ്യവുമായി ചാമക്കാല

കൊല്ലം : പത്താനാപുരം എം എല്‍ എ കെ ബി ഗണേഷ് കുമാറിനെ കാണാനില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്ത്. ഫേസ്ബുക്ക് പോറ്റിലാണ് ചാമക്കാലയുടെ ആരോപണം. കെ ബി ഗണേഷ് കുമാര്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാത്തത് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്.

പി വി അന്‍വര്‍ നിയമസഭാ സമ്മേളന കാലയളവില്‍ ആഫ്രിക്കയില്‍ പോയതുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കേ താങ്കളും സഭയെ അറിയിക്കാതെ വിദേശസഞ്ചാരത്തില്‍ ആണെന്ന് കേട്ടു. ഇത് ശരിയാണോ? എന്ന് ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്കിലൂടെ ചോദിച്ചു.

1

നേരത്തെ പിവി അന്‍വറും അവധിക്ക് അപേക്ഷിക്കാതെ ബിസ്‌നസ് ആവശ്യത്തിന് വേണ്ടി ആഫ്രിക്കയില്‍ പോയിരുന്നു. ഇത് വലിയ വിവാദമാണ് സൃഷ്ടിച്ചത്. അന്‍വറിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിനെതിരെ ആരോപണവുമായി ചാമക്കാല രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

2

പ്രിയ പത്തനാപുരം എംഎല്‍എ, താങ്കള്‍ ഇത് എവിടെയാണ്? പി വി അന്‍വര്‍ നിയമസഭാ സമ്മേളന കാലയളവില്‍ ആഫ്രിക്കയില്‍ പോയതുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കേ താങ്കളും സഭയെ അറിയിക്കാതെ വിദേശസഞ്ചാരത്തില്‍ ആണെന്ന് കേട്ടു. ഇത് ശരിയാണോ?

3

സഭയില്‍ അവധിക്ക് അപേക്ഷ നല്‍കാതെയാണ് യാത്രപോയത് എന്നു പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടോ? കഴിഞ്ഞ സമ്മേളന കാലയളവില്‍ പങ്കെടുക്കാതിരുന്ന കടകംപള്ളി സുരേന്ദ്രനും ഇപ്രാവശ്യം പങ്കെടുക്കാതിരിക്കുന്ന ഉമ്മന്‍ ചാണ്ടി സാറും ഗ ഠ ജലീലുമൊക്കെ അവധിയെടുത്തത് സഭയുടെ അനുമതി വാങ്ങിയിട്ടാണല്ലൊ താങ്കള്‍ എന്തുകൊണ്ടാണ് ഇവരുടെ പാത പിന്തുടരാതെ പി വി അന്‍വറിനെ മാതൃകയാക്കിയത് ?

4

സഭാനടപടിക്രമ നിയമങ്ങളിലെ വകുപ്പ് 170 പ്രകാരം അവധിയെടുക്കുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടി വരും എന്നതുകൊണ്ടാേണോ സഭക്ക് അപേക്ഷ നല്‍കാതിരുന്നത്? നാടെങ്ങും പ്രളയവും മഴക്കെടുതികളും വെല്ലുവിളിയാകുമ്പോള്‍, എല്ലാ എംഎല്‍എ മാരും മണ്ഡലത്തില്‍ സജീവമായി ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കുമ്പോള്‍ താങ്കള്‍ കാണാമറയത്താവുന്നത് ശരിയാണോ? സമ്മേളനത്തിന്റെ ഇനിയുള്ള ദിവസങ്ങളിലെങ്കിലും മണ്ഡലത്തെക്കുറിച്ച് എന്തെങ്കിലും മിണ്ടിപ്പറയാന്‍ എം എല്‍ എ സഭയിലെത്തുമെന്ന പ്രതീക്ഷയോടെ- ജ്യോതികുമാര്‍ ചാമക്കാല കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+