ഭാരത് ജോഡോ യാത്രയ്ക്കിടെ മാതാ അമൃതാനന്ദമായിയെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
കൊല്ലം: മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ഭാരത് ജോഡോ യാത്രക്കിടെയാണ് രാഹുലിൻറെ സന്ദർശനം. രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലേക്ക് എത്തിയത്.
45 മിനിറ്റോളം അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. എഐസിസി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി അമൃതപുരിയിലെത്തിയത്.

ജോഡോ യാത്ര വെള്ളിയാഴ്ച കൊല്ലത്ത് അവസാനിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ ഈ അഞ്ചോ ആറോ ആളുകളുടെ കൈകളിലേക്ക് പോകുന്നുവെന്ന് രാഹുൽ പറഞ്ഞു. രാജ്യത്തെ പെട്രോൾ വില വർധിക്കുകയാണ്. ഫുഡ് ഡെലിവറി ബോയ്‌സുമായി സംസാരിച്ചിരുന്നു.
അവർ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നു കേരളത്തിലെ റോഡുകളാണ്. റോഡ് രൂപകൽപ്പനയിലെ പ്രശ്നങ്ങളാണ് ഇതിന് കാരണം. കേരളത്തിലെ റോഡുകൾ സുരക്ഷിതമല്ല. കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങൾ ലോക്സഭയിൽ ഉയർത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിൽ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതൽ തൃശൂർവരെ ദേശീയ പാതവഴിയും തുടർന്ന് നിലമ്പൂർവരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളിൽനിന്നുമുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും.












Click it and Unblock the Notifications