കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഹാരിസും സീരിയല്‍ നടിയും വേണ്ടപ്പെട്ടവര്‍': റംസിയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ഇടപെടല്‍

Google Oneindia Malayalam News

കൊല്ലം: പ്രതിശ്രുത വരനായ ഹാരിസ് വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ട് കോണ്‍ഗ്രസ് നേതാവ്. പ്രതിയായ ഹാരിസിന് ആരോപണ വിധേയായ സീരിയില്‍ നടിക്കും വേണ്ടിയാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ് ഇടപെട്ടത്. കേസില്‍ ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി മുന്നോട്ട് പോകുന്ന പിഡിപി നേതാവ് മൈലക്കാട് ഷായോടാണ് കോണ്‍ഗ്രസ് നേതാവ് സംസാരിച്ചത്. വലിയ പണിക്ക് നിൽക്കരുതെന്നും സീരിയൽ നടി ലക്ഷ്മി പ്രമോദും പ്രതിയുടെ വീട്ടുകാരും വേണ്ടപ്പെട്ടവരാണെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്ന ഓഡിയോ സന്ദേശങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവിന്‍റെ ഇടപെടല്‍

കോണ്‍ഗ്രസ് നേതാവിന്‍റെ ഇടപെടല്‍

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ഇടപെടല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. കൊട്ടിയം സ്വദേശിനിയായിരുന്ന റംസിയുടെ ആത്മഹത്യയെ തുടർന്നുള്ള കേസുകൾ അട്ടിമറിക്കാനുള്ള കോൺഗ്രസ്സിന്റെ ശ്രമങ്ങളെ കുറിച്ച് പോലീസ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

റംസിയുടെ ആത്മഹത്യ

റംസിയുടെ ആത്മഹത്യ


ഈ കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സ് നേതാവ് രാജീവ് പാലത്തറയുടെ ഫോൺ സംഭാഷണം പുറത്തായിരുന്നു. ഒരേ സമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പം സഞ്ചരിക്കുന്ന കോൺഗ്രസ്സിന്റെ രാഷ്ട്രിയ ജീർണ്ണതയാണ് ഇവിടെ വെളിവാകുന്നത്. റംസിയുടെ ആത്മഹത്യയെ തുടർന്ന യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രഹസന സമത്തിന് മുന്നിൽ നിന്ന നേതാവാണ്, ഇത്തരത്തിൽ കേസ് അട്ടിമറിക്കാനും മുന്നിലെന്നതാണ് വിരോധാഭാസം.

ഇനി മുന്നോട്ട് പോകരുത്

ഇനി മുന്നോട്ട് പോകരുത്

കേസിലെ പ്രതിയായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ നടി നേതാവിന്റെ സ്വന്തം ആളായത് കൊണ്ട് ഇനി മുന്നോട്ട് പോകരുത് എന്നാണ് കോൺഗ്രസ്സ് നേതാവ് ആക്ഷൻ കൗൺസിൽ ഭാരവാഹിയോട് ആവശ്യപ്പെടുന്നത്. ഗർഭിണിയായിരുന്ന റംസിയുടെ ഭ്രൂണഹത്യയ്ക്ക് പിന്നിൽ സീരിയൽ നടിയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

വ്യാജ രേഖയും

വ്യാജ രേഖയും

ഭ്രൂണഹത്യയ്ക്കായി ഇവർ വ്യാജ രേഖയും ചമച്ചിരുന്നു. വ്യാജ രേഖ ചമച്ചതിനെതിരെ പ്രദേശത്തെ മഹൽ കമ്മിറ്റി പോലീസിന് പരാതി നൽകിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിലേക്ക് അന്വേഷണം നീങ്ങുന്നതിനിടയിലാണ് കോൺഗ്രസ്സ് നേതാവിന്റെ ഇടപെടീൽ പുറത്ത് വരുന്നത്. റംസിയുടെതായി പുറത്ത് വന്ന ഓഡിയോ സന്ദേശങ്ങളിൽ കാമുകനായ ഹാരിസിന്റെ കുടുംബത്തിനെതിരെയും സീരിയൽ നടിക്കെതിരെയും പരാമർശങ്ങളുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു

Recommended Video

cmsvideo
I Even Carried His Child Once, Kottiyam Woman Tells Fiance's Mother Hours Before Death
അട്ടിമറി ശ്രമം

അട്ടിമറി ശ്രമം


പ്രതിയെ അറസ്റ്റു ചെയ്ത് മുന്നോട്ട് പോകുന്ന കേസ് അന്വേഷണത്തിന്റെ ഭാഗമായി കോൺഗ്രസ്സ് നേതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന അട്ടിമറി ശ്രമങ്ങളെ കുറിച്ച് കൂടി അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തുടര്‍ ദിവസങ്ങളില്‍ ഈ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

 'ഞാന്‍ അമ്മച്ചിയെ കൊണ്ടു' എന്ന് ബന്ധുവിന് കുറിപ്പ്; 92 കാരിയെ കൊലപ്പെടുത്തി‌യ 69 കാരന്‍ പിടിയില്‍ 'ഞാന്‍ അമ്മച്ചിയെ കൊണ്ടു' എന്ന് ബന്ധുവിന് കുറിപ്പ്; 92 കാരിയെ കൊലപ്പെടുത്തി‌യ 69 കാരന്‍ പിടിയില്‍

 മുന്നിലുണ്ട്, പക്ഷെ ഒന്നാമതല്ല കേരളം; കൊവിഡ് പ്രതിരോധത്തില്‍ മുന്നില്‍ ഈ സംസ്ഥാനം മുന്നിലുണ്ട്, പക്ഷെ ഒന്നാമതല്ല കേരളം; കൊവിഡ് പ്രതിരോധത്തില്‍ മുന്നില്‍ ഈ സംസ്ഥാനം

English summary
Congress leader's intervention on behalf of the accused in Ramsi's suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X